ഇന്ത്യയുടെ കോച്ചായിരുന്നപ്പോള്‍ വലിയ കിരീടവിജയങ്ങള്‍ മനസ്സില്‍ ഇല്ലായിരുന്നു; വെളിപ്പെടുത്തലുമായി ശാസ്ത്രി

ഇന്ത്യയുടെ കോച്ചായ സമയത്ത് വലിയ കിരീടവിജയങ്ങളെ കുറിച്ച് താന്‍ ചിന്തിച്ചിരുന്നില്ലെന്ന് രവി ശാസ്ത്രി. കളിക്കാരെ കൂടുതല്‍ കുത്തുള്ളവരാക്കി മാറ്റാനാണ് താന്‍ ശ്രമിച്ചതെന്നും ആ പ്രക്രിയയിലൂടെയാണ് താന്‍ ടീമിനൊപ്പം തുടര്‍ന്നതെന്നും ശാസ്ത്രി പറഞ്ഞു.

സത്യസന്ധമായി പറഞ്ഞാല്‍ ഇന്ത്യയുടെ കോച്ചായ ശേഷം വലിയ കിരീടവിജയങ്ങളെക്കുറിച്ച് എന്റെ മനസ്സില്‍ ഇല്ലായിരുന്നു. കളിക്കാരെ കൂടുതല്‍ മാനസികരമായി കരുത്തരാക്കിയെടുക്കാനാണ് ഞാന്‍ ശ്രമിച്ചത്. ക്രിക്കറ്റാണ് ഒരാളുടെ സ്വഭാവവും വാര്‍ത്തെടുക്കുന്നതെന്നും രവി ശാസ്ത്രി വ്യക്തമാക്കി.

വിരാട് കോഹ്‌ലിയില്‍ തന്റെ ചില സാമ്യങ്ങള്‍ അന്നു തനിക്കു കാണാന്‍ സാധിച്ചുവെന്നും ശാസ്ത്രി പറഞ്ഞു. കരിയറില്‍ പത്താം നമ്പറില്‍ തുടങ്ങി ഓപ്പണിങിലേക്കു വന്നയാളാണ് ഞാന്‍. എനിക്കു അതില്‍ അഭിമാനവുമുണ്ട്. പ്രതിഭയുടെ കാര്യത്തില്‍ വിരാട് തീര്‍ച്ചയായും എന്നേക്കാള്‍ മുകളിലാണ്.

Read more

പക്ഷെ ഞങ്ങളുടെ സ്വഭാവത്തില്‍ ചില സാമ്യതകള്‍ കണ്ടെത്താന്‍ എനിക്കു കഴിഞ്ഞു. ക്രിക്കറ്റിനോടുള്ള ഡ്രൈവും കരുത്തുറ്റ മനസ്സും തങ്ങള്‍ക്കു സമാനായിരുന്നുവെന്നും രവി ശാസ്ത്രി പറഞ്ഞു.