തനിക്ക് കളിക്കാനാവില്ലെന്ന് കോഹ്‌ലി; രഹാനെ നയിച്ചു, ഇന്ത്യ പരമ്പരയും നേടി

2017 ഓസ്‌ട്രേലിയ്‌ക്കെതിരെ നടന്ന ടെസ്റ്റില്‍ ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ തനിക്ക് ലഭിച്ച അവസരത്തെ കുറിച്ച് വാചാലനായി അജിങ്ക്യ രഹാനെ. പരമ്പരയിലെ മൂന്നാം ടെസ്റ്റിനിടെ തോളിന് പരിക്കേറ്റ വിരാട് കോഹ്‌ലിക്ക് കളിക്കാന്‍ സാധിക്കാതിരുന്നതോടെയാണ് വൈസ് ക്യാപ്റ്റനായിരുന്ന രഹാനെ ടീമിനെ നയിച്ചത്. വിജയം ഉറപ്പാക്കേണ്ട മത്സരത്തിലാണ് രഹാനയെ തേടി ആ സ്വപന ഭാഗ്യമെത്തിയത്.

“ഇന്ത്യയെ നയിക്കാന്‍ സാധിച്ചത് എന്നെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ള ഒരു കാര്യമാണ്. പ്രത്യേകിച്ചും നിര്‍ണായകമായിരുന്ന ആ ടെസ്റ്റില്‍. ടീമിനെ നയിക്കാന്‍ സാധിക്കുമെന്ന് ഞാന്‍ കരുതിയതേയില്ല. വിരാടിന്റെ ഫിറ്റ്നസ് പരിശോധനകള്‍ നടക്കുന്നതിനാല്‍ ടീമിനെ നയിക്കേണ്ടി വരുമോ എന്നതിനെ പറ്റി മത്സരത്തിന്റെ തലേന്ന് അറിയാക്കാമെന്നായിരുന്നു എന്നോട് പറഞ്ഞിരുന്നത്. അതിനാല്‍ അടുത്ത മത്സരത്തില്‍ ഞാന്‍ ക്യാപ്റ്റനാകുമോ എന്ന് എനിക്ക് അറിയില്ലായിരുന്നു.”

Ajinkya Rahane turns 32: Virat Kohli, Rohit Sharma lead the way as ...

“എന്നാല്‍ പിന്നീട് തനിക്ക് കളിക്കാന്‍ സാധിക്കില്ലെന്നും നീയാണ് ടീമിനെ നയിക്കാന്‍ പോകുന്നതെന്നും കോഹ്‌ലി പറഞ്ഞു. അനില്‍ ഭായിയായിരുന്നു (കുംബ്ലെ) അന്ന് കോച്ച്. വിരാടിന് കളിക്കാന്‍ സാധിക്കില്ലെന്നും നീ ടീമിനെ നയിക്കുമെന്നും അദ്ദേഹവും എന്നോട് പറഞ്ഞു.” ഇ.എസ്.പി.എന്‍ ക്രിക്ഇന്‍ഫോ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ ദീപ് ദാസ്ഗുപ്തയുമായി സംസാരിക്കവേ രഹാനെ പറഞ്ഞു.

Need To Be Ready With Answers

2017-ല്‍ ഓസ്ട്രേലിയക്കെതിരേ ധര്‍മശാലയില്‍ നടന്ന നിര്‍ണായകമായ നാലാം ടെസ്റ്റിലാണ് രഹാനെ ടീമിനെ നയിച്ചത്. പരമ്പരയിലെ ആദ്യ ടെസ്റ്റ് ഓസീസ് ജയിച്ചിരുന്നു. രണ്ടാം ടെസ്റ്റ് ഇന്ത്യയും. മൂന്നാം ടെസ്റ്റ് സമനിലയിലായി. ജേതാക്കളെ നിര്‍ണയിക്കേണ്ട നാലാം ടചെസ്റ്റില്‍ ഓസീസിനെ ചുരുട്ടികെട്ടി രഹാനയുടെ നേതൃത്വത്തില്‍ ഇന്ത്യ പരമ്പര സ്വന്തമാക്കി.