ഇതിൽ കൂടുതൽ എന്താ ഞാൻ തെളിയിക്കേണ്ടത്, അയർലണ്ടിനെ തകർത്തെറിഞ്ഞ് സഞ്ജുവും ഹൂഡയും

ഇതിൽ കൂടുതൽ എങ്ങനെയാണ് മക്കളെ ഞാൻ അവസരം വിനയോഗിക്കുന്നത്. അവസരംകിട്ടിയാൽ ഉപയോഗിക്കണം എന്ന് നിങ്ങൾ പറഞ്ഞു, ഞാൻ ഉപയോഗിച്ചു. ഇനി എന്നെ എങ്ങനെ ഒഴിവാക്കാൻ പറ്റുമെന്ന് ഒന്ന് കാണണം. അയർലണ്ടിനെ പിച്ചിച്ചീന്തിയ ഇന്നിങ്സിന് ശേഷം സഞ്ജു ഇങ്ങനെ പറഞ്ഞു കാണും. അതോടൊപ്പം കൂട്ടുകാരൻ ഹൂഡയെ ചേർത്ത് നിർത്തി.

തുടക്കത്തിൽ ഇഷാനെ നഷ്ടപെട്ടത്തിന് ശേഷം അത്ര മനോഹരമായിട്ടാണ് ഇരുവരും അയർലൻഡ് ബൗളറുമാരെ നേരിട്ടത് . ആദ്യം ഹൂഡ ആയിരുന്നു ടോപ് ഗിയറിൽ എങ്കിൽ പിന്നെ സഞ്ജുവും ഒപ്പം ചേർന്നു. ട്വന്റി യിലെ ഏറ്റവും ഉയർന്ന കൂട്ടുകെട്ട് പടുത്തുയർത്തി മടങ്ങിയപ്പോൾ സ്വന്തം സ്കോർ 77 റൺസ്.

ഹൂഡയെ അഭിന്ദിക്കാതിരിക്കാൻ പറ്റില്ല, കഴിഞ്ഞ മത്സരത്തിലെ പോലെ തന്നെ അത്ര മനോഹരമായിട്ടാണ് താരം കളിച്ചത്. 56 പന്തുകളിൽ നിന്നാണ് 104 റൺസ് താരം നേടിയത്. അയർലൻഡ് ബൗളറുമാർ എല്ലാം താരത്തിന്റെ ബാറ്റിന്റെ ചൂടറിഞ്ഞു.

Read more

എന്തായാലും ഇന്ത്യ ആഗ്രാഹിച്ച പോലെ തന്നെ മികച്ച പ്രകടനമാണ് ടീം നടത്തിയത്. സൂര്യകുമാർ തിളങ്ങാത്തത് മാത്രം ആയിരിക്കും ഇന്ത്യയെ നിരാശപെടുത്തുന്നത്.