ഇന്ന് നടക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് 2023 ക്വാളിഫയർ 2 മത്സരത്തിന് മുന്നോടിയായി ഹാർദിക് പാണ്ഡ്യയ്ക്കും ഗുജറാത്ത് ടൈറ്റൻസിനും ശക്തമായ മുന്നറിയിപ്പ് നൽകി മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ്മ. . 3.3 ഓവറിൽ 5 റൺ വഴങ്ങി 5 വിക്കറ്റ് വീഴ്ത്തിയ മധ്‌വാളിന്റെ മികച്ച ബൗളിംഗിന്റെ പിൻബലത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ 81 റൺസിന്റെ വിജയവുമായി മുംബൈ ഫിനാലിലേക്ക് ഒരു ചുവട് കൂടി അടുത്തു.
“വർഷങ്ങളായി, മുംബൈ ഇന്ത്യൻസിൽ നിന്ന് നിരവധി താരങ്ങൾ ഇന്ത്യയ്‌ക്കായി കളിക്കുന്നത് നമ്മൾ കണ്ടു. അവരെ (യുവാക്കളെ) പ്രത്യേകം പ്രജോദിപ്പിക്കുന്നതും ടീമിന്റെ ഭാഗമാണെന്ന് തോന്നുന്നതും പ്രധാനമാണ്, എന്റെ ജോലി അവരെ പിന്തുണക്കുക എന്നുള്ളാതാണ് , ”ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു. “അവർ (മധ്വാളിനെപ്പോലുള്ള ചെറുപ്പക്കാർ) ടീമിന് വേണ്ടി എന്താണ് ചെയ്യേണ്ടതെന്ന് അവരുടെ റോളുകളിൽ വളരെ വ്യക്തമായ ഉറപ്പുണ്ട് , അതാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.” രോഹിത് പറഞ്ഞു.
സൂപ്പർ താരങ്ങൾ ഉള്ളതുകൊണ്ടാണ് മുംബൈ ജയിക്കുന്നതെന്ന് പറഞ്ഞിരുന്ന ഹാർദിക്കിനുള്ള മറുപടി രോഹിത് നൽകിയിരുന്നു. എന്തയാലും ഇന്ന് നടക്കുന്ന മത്സരത്തിലും ആഷിന്റെ ബോളിങ്ങിൽ തന്നെയാണ് മുംബൈ പ്രതീക്ഷ.
ജസ്പ്രീത് ബുംറയുടെയും ജോഫ്ര ആർച്ചറുടെയും അഭാവത്തിൽ ഐപിഎൽ 2023ൽ ആകാശ് മധ്വാൾ എംഐയുടെ രക്ഷകനാണെന്ന് തെളിയിച്ചു. ഈ സീസണിൽ ഉടനീളം കിട്ടിയ അവസരങ്ങളിൽ നന്നായി ഉപയോഗിച്ച താരം എലിമിനേറ്റർ പോരാട്ടത്തിൽ നിക്കോളാസ് പൂരന് , ആയുഷ് ബധോനി, ഓപ്പണർ പ്രീരക്ക് മങ്കട എന്നിവരടങ്ങുന്ന ടോപ് നിരയെയും രവി ബിഷ്ണോയ്, മോഷിൻ ഖാൻ എന്നിവരടങ്ങുന്ന ബോളറുമാരെയും വീഴ്ത്തി മുംബൈയുടെ യഥാർത്ഥ മാന്ത്രികനായി. മുംബൈ ഉയർത്തിയ 182 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പിന്തുടർന്ന ലക്നൗ 82 റൺസ് വിജയം ആഘോഷിച്ചപ്പോൾ ബോളറുടെ പ്രകടനം – 3.3 – 0 – 5 – 5
Read more
എഞ്ചിനീയർ എന്ന നിലയിൽ നിന്ന് ഒരു ടെന്നീസ് ബോൾ ക്രിക്കറ്റ് കളിക്കാരനായി മാറിയ ആകാശ് വളരെ പെട്ടെന്നാണ് ആഭ്യന്തര ക്രിക്കറ്റിലൂടെ ശ്രദ്ധേയനായി ഇന്ത്യൻ പ്രീമിയർ ലീഗിൽ എത്തിയത് . ഉത്തരാഖണ്ഡിലെ ക്രിക്കറ്റ് അസോസിയേഷനിൽ ട്രയൽസിന് ഹാജരായ താരത്തെ വസിം ജാഫർ സംസ്ഥാന ടീമിനായി കളിക്കാൻ തിരഞ്ഞെടുത്തു. എന്നാൽ കുറച്ച് മത്സരങ്ങൾക്ക് ശേഷം ടീമിൽ നിന്ന് പുറത്തായി. എന്നാൽ നല്ല അധ്വാനത്തിലൂടെ തിരിച്ചെത്തിയ താരം ഈ സീസണിൽ ബുംറയുടെ അഭാവം ഒരു പരിധി വരെ ആരും ശ്രദ്ധിക്കാതെ നോക്കി.