കപ്പ് കിട്ടിയില്ലെങ്കിൽ എന്താ, ആർക്കും സ്വന്തമാക്കാൻ സാധിക്കാത്ത റെക്കോഡ് ബാംഗ്ലൂരിന്

ഐ‌പി‌എൽ വേദിയിൽ നിന്ന് ബാംഗ്ലൂർ ഇത്തരത്തിൽ വിടവാങ്ങുന്നത് ഇത് ആദ്യത്തെ സംഭവമല്ല. ഒരുപാട് തവണ ബാംഗ്ലൂർ ലീഗിൽ നിന്ന് ഇങ്ങനെ പുറത്തായിട്ടുണ്ട്.. ഫാഫ് ഡു പ്ലെസിസിന്റെ നേതൃത്വത്തിലുള്ള ടീമിന് പ്ലേ ഓഫിലേക്ക് യോഗ്യത നേടാൻ കഴിഞ്ഞു, എന്നാൽ ഒടുവിൽ, ക്വാളിഫയറിൽ രാജസ്ഥാൻ റോയൽസിനെതിരെ ഏഴ് വിക്കറ്റിന്റെ തോൽവി ഏറ്റുവാങ്ങി അവർ ഐപിഎല്ലിൽ നിന്ന് പുറത്താവുക ആയിരുന്നു.

കിരീട നേട്ടം ഇതുവരെ ഉണ്ടായിട്ടില്ലെങ്കിലും ടീമിന് ഒരു കാലത്തും എന്റർടൈന്റ്‌മെന്റ് കാര്യത്തിൽ കുറവുണ്ടായിട്ടില്ല. ഇപ്പോഴിതാ മറ്റൊരു റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ് ബാംഗ്ലൂർ ടീം.

ഈ സീസണിൽ ഏറ്റവും കൂടുതൽ ഫ്രാഞ്ചൈസി ട്വീറ്റ് ചെയ്യപ്പെട്ട ബാംഗ്ലൂർ ടീമിന് ട്വിറ്ററിൽ വിജയം നേടിയെന്ന് കണക്കുകൾ പറയുന്നു.. ബാംഗ്ലൂരിന് പിന്നാലെ ഐപിഎൽ 2021 ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്‌സ് രണ്ടാം സ്ഥാനത്തും അഞ്ച് തവണ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസും ട്വിറ്ററിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട മൂന്നാമത്തെ ടീമായിരുന്നു. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും രാജസ്ഥാൻ റോയൽസും യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങൾ കരസ്ഥമാക്കി.

ഗുജറാത്ത് ടൈറ്റൻസ് ടൂർണമെന്റ് ട്രോഫി നേടിയപ്പോൾ, ട്വിറ്ററിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ വിജയിച്ചു – സീസണിൽ ഏറ്റവും കൂടുതൽ ട്വീറ്റ് ചെയ്യപ്പെട്ട ടീമായി. ടീമിന്റെ മുൻ നായകൻ വിരാട് കോഹ്‌ലിയുടെ പേരാണ് വ്യക്തികളിൽ ഏറ്റവും കൂടുതൽ ചർച്ച ആയത്” പ്രസ്താവനയിൽ പറയുന്നു.

ചാംപ്യൻഷിപ് ഒന്നും നേടിയില്ലെങ്കിലും ബാംഗ്ലൂർ ടീമിന്റെ കരുത്തിനെ ഇത് കാണിക്കുന്നു.