ഓറഞ്ച് ക്യാപ് വീരന്മാർക്ക് സംഭവിക്കുന്നത്, നിരീക്ഷകർ വിലകുറച്ച് കണ്ടത് ഈ ഫോർമാറ്റിനെ

രാജസ്ഥാൻ റോയൽസ് ഓപ്പണർ ജോസ് ബട്ട്‌ലറിന് ഐപിഎൽ 2022-ൽ 1000 റൺസ് നേടാനാകുമെന്ന് കരുതിയ ആരാധകരും പണ്ഡിറ്റുകളും ഈ ഒരു ഫോര്മാറ്റിനെ വിലകുറച്ച് കണ്ടതാണെന്ന് ആകാശ് ചോപ്ര പറഞ്ഞു. തുടക്കം നിലനിർത്തിയ ഫോം നിലനിർത്താൻ സാധിക്കാതെ ബട്ട്ലർ അവസാന കുറച്ച് മത്സരങ്ങളായി പതറുകയാണ്.

2016 എഡിഷനിൽ വിരാട് കോഹ്‌ലിയുടെ 973 റൺസിന്റെ റെക്കോർഡ് “അസാധാരണം” തന്നെയായിരുന്നു. അത് ബട്ട്ലർ വളരെ എളുപ്പത്തിൽ മറികടക്കുമെന്നാണ് എല്ലാവരും വിചാരിച്ചത്. എന്നാൽ വലിയ സ്കോറുകളിലേക്ക് ഏതാണ് ഇപ്പോൾ അവന് സാധിക്കുന്നില്ല. പല സീസണുകളിലും ഓറഞ്ച് ക്യാപ് വീരന്മാർക്ക് അവസാന റൗണ്ട് ആകുമ്പോൾ സംഭവിക്കുന്ന കാര്യമാണിത്.

സീസണിന്റെ ആദ്യ പകുതിയിൽ മൂന്ന് സെഞ്ചുറികളും രണ്ട് അർധസെഞ്ചുറികളും ബട്‌ലർ നേടിയിരുന്നു. എട്ടാം മത്സരത്തിന് ശേഷം അദ്ദേഹം 500 കടന്നിരുന്നു, ആറ് വർഷത്തിന് ശേഷം ആദ്യമായി കോഹ്‌ലിയുടെ റെക്കോർഡ് തകരും എന്ന് തോന്നിച്ചു. എന്നാൽ പിന്നീടുള്ള നാല് ഇന്നിംഗ്‌സുകളിൽ, 22 (25), 30 (16), 7 (11), 2 (6) എന്നിങ്ങനെയായിരുന്നു സ്‌കോറുകൾ. ഇനി റെക്കോർഡ് മറികടക്കുക അസാധ്യം തന്നെയാണ്.

“ഈ ഫോര്മാറ്റിന്റെ പ്രത്യേകതയാണിത്. സ്ഥിരതയോടെ എല്ലാ മത്സരങ്ങളിലും റൺസ് നേടുക അസാധ്യമാണ്. കോഹ്‌ലി 900-ലധികം റൺസ് നേടിയ ആ സീസൺ (2016) ഒരു അപവാദമായിരുന്നു. നല്ല രീതിയിൽ കളിക്കുക ആണെങ്കിലും ചിലപ്പോൾ നാലോ അഞ്ചോ മത്സരങ്ങളിൽ വലിയ സ്കോർ പിറന്നില്ല എന്ന് വന്നേക്കാം. ബട്ട്ലർക്കും അതാണ് സംഭവിച്ചത്.”

ഇന്ന് നടക്കുന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സാണ് രാജസ്ഥാന്റെ എതിരാളി. ഇടക്ക് നഷ്‌ടമായ ആ ബാറ്റിംഗ് ഫ്ലോയിലേക്ക് ബട്ട്ലർ തിരിച്ചെത്തുമെന്നാണ് രാജസ്ഥാൻ ആരാധകരുടെ വിശ്വാസം.