ധോണി അന്ന് പറഞ്ഞത് കോഹ്‌ലിയ്ക്ക് നടപ്പാക്കാന്‍ പറ്റിയില്ല ; പക്ഷേ രോഹിത് നടപ്പാക്കി നൂറ് ശതമാനം വിജയിക്കുകയും ചെയ്തു

ശ്രീലങ്കയ്ക്ക് എതിരേയുള്ള ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ബാറ്റിംഗ് ഓര്‍ഡറില്‍ നാലാം നമ്പറില്‍ രവീന്ദ്ര ജഡേജ ബാറ്റ് ചെയ്യാന്‍ വന്നതിനെ ചൊല്ലി വലിയ വിവാദമാണ് ഉയര്‍ന്നത്. സഞ്ജു സാംസണ്‍ വരേണ്ട ഓര്‍ഡറില്‍ നായകന്‍ രോഹിത് ശര്‍മ്മ ജഡേജയ്ക്ക് അവസരം നല്‍കിയെന്നായിരുന്നു സഞ്ജുവിന്റെ ആരാധകരുടെ പരാതി.

ഭാവിയില്‍ രവീന്ദ്ര ജഡേജയ്ക്ക് ബാറ്റിംഗില്‍ കൂടുതല്‍ ഉത്തരവാദിത്വം നല്‍കാനുള്ള നടപടിയുടെ ഭാഗാമായിട്ടാണ് ഈ നീക്കമെന്ന് രോഹിതിന്റെ മറുപടി വരികയും ചെയ്തു.

എന്നാല്‍ വിരാട്‌കോഹ്ലി നൂറാം ടെസ്റ്റ് കളിച്ച ശ്രീലങ്കയ്ക്ക് എതിരേയുള്ള ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഏഴാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ എത്തിയ ജഡേജ 175 റണ്‍സും ഒമ്പത് വിക്കറ്റും വീഴ്ത്തിയപ്പോള്‍ ഞെട്ടിയത് ഇന്ത്യയുടെ ക്രിക്കറ്റ് ആരാധകര്‍ മൂഴുവനുമാണ്. ജഡേജ ബാറ്റ് ചെയ്യുമെന്ന് അറിയാമായിരുന്നെങ്കിലൂം ഇത്തരം ഒരു പ്രകടനം ആരും പ്രതീക്ഷിച്ചില്ല. ഇതോടെ ഇന്ത്യയുടെ മൂന്‍ നായകനും ഐപിഎല്ലില്‍ ജഡേജയുടെ സിഎസ്‌കെയുടെ നായകനുമായ ധോണി മുമ്പ് താരത്തെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ ട്വിറ്ററില്‍ ആഘോഷിക്കുകയാണ് ജഡ്ഡു ആരാധകര്‍..

‘ടെസ്റ്റ് ക്രിക്കറ്റില്‍ അയാള്‍ ഇന്ത്യക്ക് വളരെ ഉപകാരിയായ ഓള്‍റൗണ്ടറാണ്. അല്‍പ്പം കൂടി സമയം നല്‍കി അവന്റെ ബാറ്റിങ് കരുത്ത് ഉയര്‍ത്താന്‍ അവസരം നല്‍കിയാല്‍ അയാള്‍ ടീമിന് വലിയ മുതല്‍ക്കൂട്ടായി മാറും.’ മുമ്പ് വിരാട് കോഹ്ലി ഇന്ത്യയുടെ നായകനായ കാലത്ത് ജഡേജയുടെ ബാറ്റിംഗ് കരുത്ത്്് അദ്ദേഹത്തിന് അധികമായി ഉപയോഗിക്കേണ്ടി വന്നിട്ടില്ല. എന്നാല്‍ ജഡേജയുടെ ബാറ്റിംഗ് ധോണി പറഞ്ഞത് പോലെ ഗൗരവത്തില്‍ എടുത്ത രോഹിത്തിന് താരം ഉപകാരപ്പെടുകയും ചെയ്തു. ബാറ്റിംഗിലും ബൗളിംഗിലും ഫീല്‍ഡിംഗിലും ഒരു പോലെ തിളങ്ങിയ ജഡേജയുടെ മികവ് മറനീക്കി പുറത്തു വന്നപ്പോള്‍ ഇന്ത്യ വമ്പന്‍ വിജയമാണ് ശ്രീല്കയ്ക്ക് എത്തിയത്.

2012ല്‍ എംഎസ് ധോണിക്ക് കീഴില്‍ ഇംഗ്ലണ്ടിനെതിരേ വിദര്‍ഭയിലായിരുന്നു ജഡേജയുടെ ടെസ്റ്റ് അരങ്ങേറ്റം. ഇന്ത്യയുടെ പരിമിത ഓവര്‍ താരമെന്ന നിലയില്‍ ശരാശരി പ്രകടനം മാത്രമാണ് ജഡേജ നടത്തിയിരുന്നത്. അതുകൊണ്ട് തന്നെ ജഡേജക്ക് ടെസ്റ്റില്‍ അവസരം നല്‍കിയതിനെതിരേ പല തരത്തിലുള്ള വിമര്‍ശനങ്ങളും ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു ധോണി ജഡേജയെ പുകഴ്ത്തിയത്.