പേഴ്സണല്‍ മൈല്‍ സ്റ്റോണിനേക്കാള്‍ അയാളെ അലട്ടിയിരുന്നത് മുന്നിലുള്ള കൂറ്റന്‍ വിജയലക്ഷ്യം തന്നെയായിരുന്നു

 

ജിഷ്ണു

ഈ ഐപിഎല്ലില്‍ ഒരു ഫിഫ്റ്റി പോലും ഇല്ലാത്തതിന് അയാള്‍ കേള്‍ക്കാത്ത വിമര്‍ശനങ്ങള്‍ ഇല്ലായിരുന്നു. വെറും രണ്ടേ രണ്ട് സിംഗിള്‍ മതിയായിരുന്നു അയാള്‍ക്ക് തന്റെ വിമര്ശകരുടെ വാ അടിപ്പിക്കാന്‍. പക്ഷെ തന്റെ മുന്നിലുള്ള പേഴ്സണല്‍ മൈല്‍ സ്റ്റോണിനേക്കാള്‍ അയാളെ അലട്ടിയിരുന്നത് മുന്നിലുള്ള കൂറ്റന്‍ വിജയലക്ഷ്യം തന്നെയായിരുന്നു.

റണ്‍ റേറ്റ് കൂട്ടാനുള്ള ശ്രമത്തില്‍ അയാള്‍ക്ക് അര്‍ഹിച്ച ഫിഫ്റ്റിയും നഷ്ടമായി. രോഹിറ്റ് എന്നും അങ്ങനെ തന്നെയായിരുന്നു. തന്റെ പേര്‍സണല്‍ റെക്കോര്‍ഡിന് വേണ്ടി ആണ് കളിക്കുന്നത് എന്ന് വിമര്‍ശകര്‍ പോലും അദ്ദേഹത്തെ കുറിച്ച് പറയില്ല.

പാര്‍ട്ണര്‍ടെ മെല്ലെ പോക്ക് വരെ അയാളില്‍ പ്രഷര്‍ കൂട്ടും. ‘അനാവശ്യ ഷോട്ടുകള്‍’ പിറക്കും, അങ്ങനെ ടീം റണ്‍റേറ്റ് കൂട്ടാന്‍ ശ്രമിച്ചു നഷ്ടമായ വിക്കറ്റുകള്‍ അനവധി. നിങ്ങള്‍ക്ക് അയാളെ വിമര്‍ശിക്കാം, പരിഹസിക്കാം. But he is a complete team man..

 

കടപ്പാട്: ക്രിക്കറ്റ് കാര്‍ണിവല്‍ 24 × 7