നൂറ് കടക്കാതെ വിന്‍ഡീസ്; ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ നാണംകെട്ടു

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിലെ ആദ്യ ഇന്നിംഗ്‌സില്‍ നൂറ് കടക്കാതെ വിന്‍ഡീസ്. ദക്ഷിണാഫ്രിക്കയുടെ ബോളിംഗ് കരുത്തിന് മുന്നില്‍ വിയര്‍ത്ത വിന്‍ഡീസ് 40.5 ഓവറില്‍ 97 റണ്‍സിന് ഓള്‍ഔട്ട് ആയി.

20 റണ്‍സെടുത്ത ജേസണ്‍ ഹോള്‍ഡറാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. 15 റണ്‍സ് വീതം നേടിയ ഓപ്പണര്‍മാരായ ക്രെയിഗ് ബ്രാത്‌വൈറ്റും ഷായി ഹോപുമാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍. റഖീം കോര്‍ണ്‍വാല്‍ 13 റണ്‍സും നേടി.

ദക്ഷിണാഫ്രിക്കയ്ക്കായി ലുങ്കി എന്‍ഗിഡിഅഞ്ച് വിക്കറ്റും നോര്‍ക്കിയ നാല് വിക്കറ്റും വീഴ്ത്തി വിന്‍ഡീസിന്റെ നടുവൊടിച്ചു. റബാഡ ഒരു വിക്കറ്റ് വീഴ്ത്തി.

Image

മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്ക നാല് വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സ് എടുത്തിട്ടുണ്ട്. ദക്ഷിണാഫ്രിക്കയ്ക്കായി ഐഡന്‍ മാര്‍ക്രം (60) അര്‍ദ്ധ സെഞ്ച്വറി നേടി.