ആറടി ആറിഞ്ച് ഉയരം, 140 കിലോ ഭാരം; ‘റഖീം കോണ്‍വാള്‍’ വിന്‍ഡീസിന്റെ തുറുപ്പുഗുലാന്‍

ഐ.സി.സി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായ ഇന്ത്യയ്ക്കെതിരായ പരമ്പരയ്ക്കുള്ള ടീമിനെ കഴിഞ്ഞ ദിവസം വെസ്റ്റിന്‍ഡീസ് പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയ്‌ക്കെതിരായ പരമ്പരയോടെ വിമരമിക്കുമെന്ന് അറിയിച്ച് വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയിലിനെ ഒഴിവാക്കിയാണ് വിന്‍ഡീസ് 13 അംഗ ടീമിനെ പ്രഖ്യാപിച്ചത്. 26കാരനായ ഓഫ് സ്പിന്നര്‍ റഖീം കോണ്‍വാളാണ് ടീമിലെ പുതുമുഖം. അമിത ഭാഗത്താല്‍ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിട്ടുള്ള കോണ്‍വാളിനെ ചുമ്മാ എഴുതി തള്ളാനാവില്ല.

ക്രിക്കറ്റ് ലോകത്തിലെ ഏറ്റവും ഭാരം കൂടിയ താരമാകും ഒരുപക്ഷേ റഖീം കോണ്‍വാള്‍. 140 കിലോയാണ് കോണ്‍വാളിന്റെ ഭാരം. വലിയ രൂപത്തിനൊപ്പം ആറടി ആറിഞ്ച് ഉയരവുമുള്ളതുകൊണ്ട് ക്രിക്കറ്റ് ലോകത്തെ ആജാനുബാഹുവായി തന്നെ റഖീം കോണ്‍വാളിനെ കരുതാം. കളത്തിലും ഈ വിന്‍ഡീസ് താരം പുലിയാണ്. 2014-ല്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച കോണ്‍വാള്‍ 55 മത്സരങ്ങളില്‍ നിന്ന് 260 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. ഒരു സെഞ്ചുറിയും 13 അര്‍ധ സെഞ്ചുറിയും അടക്കം 2224 റണ്‍സും താരത്തിന്റെ അക്കൗണ്ടിലുണ്ട്.

Image result for west-indies-player-rahkeem-cornwall

വിന്‍ഡീസ് എ ടീമിനായി പുറത്തെടുത്ത പ്രകടനമാണ് കോണ്‍വാളിന് ടെസ്റ്റ് ടീമിലേക്കുള്ള വഴിയൊരുക്കിയത്. കളത്തില്‍ അക്രമണോത്സുകമായ ബാറ്റിംഗ് പ്രകടനമാണ് കോണ്‍വാളിന്റേത്. ഒപ്പം വിക്കറ്റ് പിഴുതും നാശം വിതയ്ക്കാന്‍ കെല്‍പ്പുള്ള ഈ ഭീമനെ ഇന്ത്യ ഒന്നു കരുതിയിരിക്കുക തന്നെ വേണം.

Image result for west-indies-player-rahkeem-cornwall

വിന്‍ഡീസ് ടെസ്റ്റ് ടീം: ജേസണ്‍ ഹോള്‍ഡര്‍ (ക്യാപ്റ്റന്‍), ക്രെയ്ഗ് ബ്രാത്വെയ്റ്റ്, ഡാരെന്‍ ബ്രാവോ, ഷമറ ബ്രൂക്‌സ്, ജോണ്‍ കാംബെല്‍, റോസ്റ്റണ്‍ ചെയ്സ്, റഖീം കോണ്‍വാള്‍, ഷെയ്ന്‍ ഡോര്‍വിച്ച്, ഷാനന്‍ ഗബ്രിയേല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ഷായ് ഹോപ്പ്, കീമോ പോള്‍, കെമാര്‍ റോച്ച്.