വിന്‍ഡീസ് റിസര്‍വ് സ്ക്വാഡ്, കണ്ണുതള്ളി ക്രിക്കറ്റ് ലോകം!

ലോക കപ്പിനുളള വെസ്റ്റിന്‍ഡീസ് ടീമിന്റെ റിസര്‍വ് താരങ്ങളായി പരിഗണിച്ചിരിക്കുന്നവരുടെ പേരു പുറത്ത് വിട്ട് വിന്‍ഡീസ്. വെടിക്കെട്ട് വീരന്മാരായ കീറണ്‍ പൊള്ളാര്‍ഡ്, ഡ്വെയ്ന്‍ ബ്രാവോ എന്നിവരെയാണ് ലോക കപ്പിനുള്ള റിസര്‍വ് താരങ്ങളായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കിയ താരമാണ് ബ്രാവോ. വിന്‍ഡീസ് ലോക കപ്പ് സ്‌ക്വാഡിലുള്ള ഏതെങ്കിലും താരത്തിന് പരിക്കേറ്റാല്‍ ഇരുവര്‍ക്കും കളിക്കാനുള്ള അവസരം തെളിയും. ഇരുവര്‍ക്കും പുറമെ സുനില്‍ ആംബ്രിസ്, ജോണ്‍ കാംപല്‍, ജോനാഥന്‍ കാര്‍ട്ടര്‍, റോസ്റ്റണ്‍ ചേസ്, ഷെയ്ന്‍ ഡോര്‍വിച്ച്, കീമോ പോള്‍, ഖാരി പീറെ, റയ്മണ്‍ റീഫര്‍ എന്നിവരും റിസര്‍വ് ലിസ്റ്റിലുണ്ട്.

നാല് വര്‍ഷം മുമ്പാണ് ബ്രാവോ അവസാനമായി വിന്‍ഡീസ് ജേഴ്സിയില്‍ ഏകദിനം കളിച്ചത്. പൊളളാര്‍ഡാണ് റിസര്‍വ് ലിസ്റ്റില്‍ ഇടം നേടിയ മറ്റൊരു പ്രധാനി. 2016 ഒക്ടോബറിലാണ് പൊള്ളാര്‍ഡ് വിന്‍ഡീസ് ജേഴ്സിയില്‍ കളിച്ചത്.

Read more

അടുത്തിടെ അവസാനിച്ച ത്രിരാഷ്ട്ര പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുത്ത താരമാണ് ആംബ്രിസ്. ഓരോ വീതം സെഞ്ച്വറിയും അര്‍ധസെഞ്ച്വറിയും ആംബ്രിസിന്റെ പേരിലുണ്ട്.