വിരുഷ്‌ക വിവാഹ സത്ക്കാരത്തില്‍ മുഖ്യാകര്‍ഷണം പ്രധാനമന്ത്രിയായിരുന്നില്ല; താരമായത് ഈ അതിഥി

Advertisement

ബോളിവുഡിന്റെ പ്രിയ നടിയും കാമുകിയുമായ അനുഷ്‌ക ശര്‍മയെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി ഇറ്റലിയിലെ മിലാനില്‍ താലിചാര്‍ത്തിയപ്പോള്‍ മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ഇന്നലെ ഡല്‍ഹിയില്‍ ഇരുവരുടേയും വിവാഹ സത്ക്കാരം നടന്നു. പ്രധാന മന്ത്രിയുള്‍പ്പടെയുളളവര്‍ സത്ക്കാരത്തില്‍ പങ്കെടുത്തു. എന്നാല്‍ ഏവരുടേയും ഹൃദയം കവര്‍ന്ന് താരമായത് ഒരു കുഞ്ഞതിഥി ആയിരുന്നു.

മറ്റാരുമല്ല ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്റെ മകന്‍ സൊരാവര്‍ ആയിരുന്നു ചടങ്ങിന്റെ മുഖ്യാകര്‍ഷണം. കുടുംബ സമേതമായിരുന്നു ധവാന്‍ ചടങ്ങിലെത്തിയത്. സൊരാവറിനൊപ്പം പഞ്ചാബി ഗാനത്തിന് വിരാട് നൃത്തച്ചുവടുകള്‍ വച്ച വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഗായകന്‍ ഗുരുദാസ് മാന്റെ തകര്‍പ്പന്‍ ഗാനത്തിനൊപ്പമാണ് കോഹ്‌ലിയും ധവാനും നൃത്തം ചെയ്തത്. കുഞ്ഞ് ധവാനെ തോളിലേറ്റിയാണ് കോഹ്‌ലി ചുവടുകള്‍ വച്ചത്.

പ്രധാന മന്ത്രി നരേന്ദ്ര മോദിയും കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റിലിയും ഉള്‍പ്പടെയുള്ളവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. കുടുംബാഗങ്ങള്ും അടുത്ത സുഹൃത്തുക്കളും ഉള്‍പ്പടെ 500ഒാളം പേരാണ് വിവാഹസത്ക്കാരത്തില്‍ പങ്കെടുത്തത്.