'രണ്ട് താരങ്ങളെ ഞങ്ങള്‍ നോട്ടമിട്ടിരുന്നു, പക്ഷെ കിട്ടിയില്ല'; തുറന്നു പറഞ്ഞ് ലക്ഷ്മണ്‍

കഴിഞ്ഞ ദിവസം ചെന്നൈയില്‍ നടന്ന ഐ.പി.എല്‍ താരലേലത്തില്‍ ഓസീസ് ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്സ്‌വെല്ലിനെയും ഓള്‍റൗണ്ടര്‍ കൃഷ്ണപ്പ ഗൗതമിനെയും ടീമിലെത്തിക്കാന്‍ ആഗ്രഹിച്ചിരുന്നതായി വെളിപ്പെടുത്തി സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീമിന്റെ ഉപേദേഷ്ടാവായ വി.വി.എസ് ലക്ഷ്മണ്‍. പക്ഷെ ലേലത്തില്‍ വേണ്ടത്ര പണമില്ലാത്തത് തിരിച്ചടിയായതായി ലക്ഷ്മണ്‍ പറഞ്ഞു.

“ലേലത്തില്‍ കൃത്യമായ പ്ലാനിംഗോടെയായിരുന്നു ഞങ്ങള്‍ എത്തിയത്. പക്ഷെ നിര്‍ഭാഗ്യവശാല്‍ ചിലരെ ഞങ്ങള്‍ക്കു വാങ്ങിക്കാനായില്ല. പ്രത്യേകിച്ചും മാക്സ്‌വെല്‍ ഞങ്ങള്‍ ലക്ഷ്യമിട്ടിരുന്ന താരമായിരുന്നു. ഇന്ത്യന്‍ താരങ്ങളുടെ കൂട്ടത്തില്‍ കേദാര്‍ ജാദവ്, ഗൗതം എന്നിവരെയും വേണമായിരുന്നു. ജാദവിനെ സ്വന്തമാക്കാന്‍ കഴിഞ്ഞു, പക്ഷെ ഗൗതമിന്റെ വില വളരെ കൂടുതലായിരുന്നു.”

Image result for vvs laxman srh

“വിദേശ ബൗളറായി മുജീബുര്‍ റഹമാനെ ഞങ്ങള്‍ക്കു വാങ്ങാന്‍ കഴിഞ്ഞു. പിന്നീട് ജഗദീഷ സുചിത്തിനെയും ടീമിലേക്കു കൊണ്ടു വന്നു. സുചിന് വളരെയധികം അണ്ടര്‍റേറ്റ് ചെയ്യപ്പെട്ട ബോളറാണ്. ലേലത്തില്‍ മൂന്നു പേരെ വാങ്ങാനായതില്‍ ഞങ്ങള്‍ സംതൃപ്തരാണ്. കാരണം 22 താരങ്ങള്‍ ടീമിലിരിക്കെയാണ് ഞങ്ങള്‍ ലേലത്തിനു വന്നത്. അതുകൊണ്ടു തന്നെ വളരെ സന്തുലിതമായ ടീമാണ് ഇപ്പോഴത്തേത്” ലക്ഷ്മണ്‍ പറഞ്ഞു.

Image result for k goutham maxwell

ലേലത്തില്‍ ചെലവഴിക്കാന്‍ വെറും 10.75 കോടി രൂപ മാത്രമാണ് ഹൈദരാബാദിന് ബാക്കിയുണ്ടായിരുന്നത്. ടീം ലക്ഷ്യമിട്ടിരുന്ന മാക്സ്‌വെല്‍ 14.25 കോടിക്കു റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിലെത്തിയപ്പോള്‍ കൃഷ്ണപ്പ ഗൗതമിനെ 9.25 കോടിക്കു ചെന്നൈ സ്വന്തമാക്കി.