ഞങ്ങൾ അവരെ വിളിക്കുന്നത് ചെന്നൈ എക്സ്പ്രസ്സ് എന്നായിരുന്നു, ഇത് പക്ഷെ ചെന്നൈ മെയിൽ പോലെയായി

ഐ‌പി‌എൽ 2022 ലെ ഗുജറാത്ത് ടൈറ്റൻസിനെതിരായ (ജിടി) മത്സരത്തിൽ ഞായറാഴ്ച (മെയ് 15) ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ (സി‌എസ്‌കെ) ഇഴഞ്ഞു നീങ്ങിയുള്ള ബാറ്റിംഗിനെ വിമർശിച്ച് ആക്ഷ ചോപ്ര രംഗത്ത് എത്തി. ടോസ് നേടി ആദ്യത്തെ ബാറ്റ് ചെയ്ത് വലിയ സ്കോർ പടുത്തുയർത്താൻ മാർഗം ഉണ്ടായിട്ടും അതിന് ശ്രമിക്കാതെ മോശം ബാറ്റിംഗ് നടത്തിയതാണ് ചോപ്രയെ ചൊടിപ്പിച്ചത്.

ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ച എംഎസ് ധോണിയുടെ ടീമിന് നിശ്ചിത 20 ഓവറിൽ 133-5 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. താരതമ്യേന അനായാസം ലക്ഷ്യം പിന്തുടർന്ന ടൈറ്റൻസ് അഞ്ച് പന്തുകൾ ശേഷിക്കെ ഏഴ് വിക്കറ്റിന് വിജയിച്ചു.

“ടോസ് നേടിയ സിഎസ്‌കെ ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ചെങ്കിലും ബാറ്റിംഗ് ഒട്ടും ശരിയായില്ല. ഞങ്ങൾ ഈ ടീമിനെ ചെന്നൈ എക്സ്പ്രസ് എന്നാണ് വിളിക്കുന്നത്. പക്ഷേ ഇത് ചെന്നൈ മെയിൽ ആയിരുന്നു, അവർ വളരെ സാവധാനത്തിലാണ് കളിച്ചത്.”

“ഗെയ്‌ക്‌വാദ് റൺസ് സ്‌കോർ ചെയ്‌തു, പക്ഷേ അദ്ദേഹവും വളരെ പതുക്കെയാണ് കളിച്ചത്. ഈ രീതിയിൽ കളിച്ചിട്ട് കാര്യമില്ലലോ . ജഗദീശനെ നേരത്തെ ഇറക്കിയ നീക്കം നല്ലതായിരുന്നു , പക്ഷേ അവനും പതുക്കെയാണ് കളിച്ചത്.”

Read more

ഇനി ഒരു മത്സരം മാത്രമേ ടീമിന് ബാക്കിയുള്ളു, അത് എങ്കിലും ജയിച്ച് മാനം രക്ഷിക്കാനാകും ഇനിയുള്ള ശ്രമം.