'കോഹ്‌ലി പ്രതിഭയ്ക്കും അപ്പുറമുള്ള താരം, അടുത്ത ആയിരം റണ്‍സ് 5-6 മാസത്തിനുള്ളില്‍ കാണാം'

ഏകദിന ക്രിക്കറ്റിലെ അതിവേഗം 12,000 റണ്‍സ് പിന്നിട്ട് റെക്കോഡിട്ട ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെ പ്രശംസിച്ച് സുനില്‍ ഗവാസ്‌കര്‍. പ്രതിഭയ്ക്കും അപ്പുറമുള്ള താരമാണ് കോഹ്‌ലിയെന്നും അടുത്ത 1000 റണ്‍സ് 5-6 മാസത്തിനുള്ളില്‍ കാണാമെന്നും ഗവാസ്‌കര്‍ പറഞ്ഞു.

“മൂന്ന് ഫോര്‍മാറ്റിലും കോഹ്‌ലിയുടെ പ്രകടനം ഗംഭീരമാണ്. 200809ല്‍ നമ്മള്‍ കണ്ട കോഹ്‌ലിയില്‍ നിന്നും ഇന്നത്തെ കോഹ്‌ലിയായി മാറിയ വിധം, തന്റെ കളിയെ വികസിപ്പിച്ച വിധം, സൂപ്പര്‍ ഫിറ്റ് ക്രിക്കറ്ററാവാന്‍ സഹിച്ച ത്യാഗങ്ങള്‍ എന്നിവയൊക്കെ യുവാക്കള്‍ക്ക് മാത്രമല്ല എല്ലാവര്‍ക്കും മാതൃകയാണ്.”

india tour of australia 2020-21 virat kohli completes 12000 runs in the third odi IND vs AUS : वनडे क्रिकेट में विराट ने पूरे किए सबसे तेज 12 हजार रन, तो सूर्यकुमार

“251 ഏകദിനങ്ങളാണ് കോഹ്‌ലി കളിച്ചത്. അതില്‍ നിന്ന് 43 സെഞ്ച്വറിയും 60 അര്‍ദ്ധ സെഞ്ച്വറിയും നേടി. എന്നുവെച്ചാല്‍ 251 കളിയില്‍ 103 വട്ടം കോഹ്‌ലി അര്‍ദ്ധ സെഞ്ച്വറി പിന്നിട്ടു. അത്ഭുതപ്പെടുത്തുന്നതാണ് അത്. മറ്റാരെങ്കിലും അങ്ങനെ ചെയ്തിട്ടുണ്ടാവും എന്ന് ഞാന്‍ കരുതുന്നില്ല. കോഹ്‌ലിയുടെ സ്ഥിരത, അര്‍ദ്ധ സെഞ്ച്വറികള്‍ സെഞ്ച്വറിയാക്കുന്ന കഴിവ്, അവിശ്വസനീയമാണത്.”

Virat Kohli has taken just 251 ODIs to cross the 12000-run mark (AP Photo)

“പ്രതിഭയ്ക്കും അപ്പുറമുള്ള താരമാണ് കോഹ്‌ലി. നമ്മള്‍ അത് ആഘോഷിച്ചു കൊണ്ടേയിരിക്കണം. അടുത്ത 1000-ലേക്കാണ് നമ്മള്‍ ശ്രദ്ധ കൊടുക്കേണ്ടത്, അടുത്ത 5-6 മാസം കൊണ്ട് അതുണ്ടാകും” ഗവാസ്‌കര്‍ പറഞ്ഞു. അതിവേഗം 12,000 റണ്‍സ് പിന്നിട്ട കോഹ്‌ലി സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ റെക്കോഡാണ് മറികടന്നത്. സച്ചിന്‍ 300 ഇന്നിംഗ്സുകളില്‍ നിന്ന് ഈ നേട്ടം കൈവരിച്ചപ്പോള്‍ 242 ഇന്നിംഗ്സുകള്‍ മാത്രമാണ് കോഹ്‌ലിക്ക് വേണ്ടി വന്നത്. സച്ചിനേക്കാളും 58 ഇന്നിംഗ്സ് കുറവ്.