ഞങ്ങൾക്ക് ആ പരമ്പരയുടെ കാര്യത്തിൽ ആശങ്കയുണ്ട്, വെളിപ്പെടുത്തലുമായി ഓസ്‌ട്രേലിയൻ ബോർഡ്

സാമ്പത്തിക പ്രതിസന്ധിയുടെ നടുവിൽ ദ്വീപ് രാഷ്ട്രവുമായുള്ള ശ്രീലങ്കൻ പര്യടനത്തെക്കുറിച്ച് ഓസ്‌ട്രേലിയയുടെ ടീം ആശങ്ക രേഖപ്പെടുത്തി. എന്തായാലും പര്യടനവുമായി മുമ്പോട്ട് പോകുവാണെന്ന് ബോർഡ് പറഞ്ഞു.

1948 ലെ സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയിൽ ശ്രീലങ്ക ആടിയുലകയാണ്. വിദേശനാണ്യത്തിന്റെ കടുത്ത ക്ഷാമം ഇന്ധനവും മരുന്നുകളും പോലുള്ള അവശ്യവസ്തുക്കൾ ഉൾപ്പെടെയുള്ള ഇറക്കുമതിയെ ബാധിച്ചു.

ശ്രീലങ്കയിലുള്ള ജനങ്ങൾ ഇത്ര ദുരന്തം അനുഭവിക്കുമ്പോൾ പര്യടനം ബുദ്ധിമുട്ടയെന്ന് ഓസ്‌ട്രേലിയൻ ബോർഡ് പറഞ്ഞു.

“എന്തിരുന്നാലും ഞങ്ങളുടെ താരങ്ങളും പരമ്പരയുമായി മുമ്പോട്ട് പോകാൻ തന്നെയാണ് പറഞ്ഞത്. പക്ഷെ പല കാര്യങ്ങളിലും തീരുമാനം ഉണ്ടാക്കേണ്ടതുണ്ട്. എന്നിട്ട് മാത്രമേ പരമ്പരയുടെ കാര്യത്തിൽ തീരുമാനം ഉണ്ടാകു.

ജൂൺ, ജൂലൈ മാസങ്ങളിലെ ഏഴ് ആഴ്‌ചത്തെ പര്യടനത്തിനായി ഓസ്‌ട്രേലിയ മൂന്ന് ശക്തമായ ടീമുകളെ പ്രഖ്യാപിച്ചു, അതിൽ ഒരു ട്വന്റി 20 പരമ്പരയും അഞ്ച് ഏകദിനങ്ങളും ഗാലെയിൽ രണ്ട് ടെസ്റ്റുകളും ഉൾപ്പെടുന്നു.