അവനെ ടീമിൽ എടുക്കാത്തതിന് ഞങ്ങൾക്ക് ഒരു കാരണമുണ്ട്, അത് കൂടി മനസ്സിലാക്ക്; തുറന്നടിച്ച് സെലക്ഷൻ കമ്മിറ്റി

നവംബറിലെ ന്യൂസിലൻഡ് പര്യടനത്തിനും ഡിസംബറിലെ ബംഗ്ലാദേശ് ഏകദിന, ടെസ്റ്റ് പര്യടനത്തിനുമുള്ള ഇന്ത്യയുടെ വൈറ്റ് ബോൾ ടീമിലെ ഏറ്റവും ആശ്ചര്യകരമായ ഒഴിവാക്കലുകൾ പൃഥ്വി ഷാ, സർഫറാസ് ഖാൻ, രവി ബിഷ്‌നോയ് എന്നിവരായിരുന്നു. മികച്ച പ്രകടനത്തിലൂടെ ഇന്ത്യൻ ആഭ്യന്തര സർക്യൂട്ടിനെ ജ്വലിപ്പിച്ച ഷായ്ക്ക് തിങ്കളാഴ്ച പ്രഖ്യാപിച്ച സ്ക്വാഡുകളിൽ ഒന്നും – ന്യൂസിലൻഡിലെ ടി20 ഐ, ഏകദിന ടീമുകളിലും ഏകദിന സജ്ജീകരണങ്ങളിലും ഇടം ലഭിച്ചില്ല. ഇത്ര മികച്ച പ്രകടനം നടത്തുന്ന പവർ പ്ലേ ഓവറുകളിൽ ആക്രമണ ക്രിക്കറ്റ് കളിക്കാൻ കഴിയുന്ന താരത്തെ സ്‌ക്വാഡിൽ ഉൾപെടുത്താത്തതിന് വലിയ വിമർശനമാണ് ഉയരുന്നത്.

സ്‌ക്വാഡിൽ ഉണ്ടാകുമെന്ന് ആരാധകർ വിശ്വസിച്ച പല താരങ്ങൾക്കും ഇടം കിട്ടാതെ വന്നതോടെ വലിയ ആരാധകരോഷമാണ് ബിസിസിഐക്ക് എതിരെ ഇപ്പോൾ ഉണ്ടായിരിക്കുന്നത്. പ്രത്യേകിച്ച് സർഫ്രാസ് ഖാൻ പ്രിത്വി ഷാ താരങ്ങളുടെ പേര് പറഞ്ഞാണ് കൂടുതൽ രോഷവും അണപൊട്ടുന്നത് എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഇത്ര സ്ഥിരത പുലർത്തിയിട്ടും കരിയറിന്റെ പീക് ടൈമിൽ താരങ്ങളെ ടീമിൽ ഉൾപെടുത്താത്തതിൽ വിമർശനമാണ് ഉയർന്നത്. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് തങ്ങളുടെ ഭാഗം പറയുകയാണ് ബിസിസിഐ.

“ഞങ്ങൾ അടിസ്ഥാനപരമായി പൃഥ്വിയെ (ഷാ) ടീമിൽ എടുക്കാൻ തന്നെയാണ് ആഗ്രഹിക്കുന്നത്. ഞങ്ങൾ പൃഥ്വിയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. അവൻ നന്നായി കളിക്കുന്നു . അവൻ ഒരു തെറ്റും ചെയ്യുന്നില്ല. ഇപ്പോൾ കളിക്കുന്ന താരങ്ങൾക്ക് എല്ലാം അവസരം കിട്ടുന്നുണ്ടോ എന്ന് കണ്ടറിയണം എന്നതാണ് കാര്യം. അദ്ദേഹത്തിന് തീർച്ചയായും അവസരം ലഭിക്കും. സെലക്ടർമാർ പൃഥ്വിയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. അദ്ദേഹത്തിന് വളരെ വേഗം അവസരങ്ങൾ ലഭിക്കും, ”അദ്ദേഹം പറഞ്ഞു.

ടി20 ഐ പരമ്പരയിൽ ശുഭ്മാൻ ഗില്ലിനെയും ഇഷാൻ കിഷനെയും ഓപ്പണർമാരായി തിരഞ്ഞെടുത്തപ്പോൾ ഏകദിനത്തിൽ രോഹിത് ശർമ്മ, കെ എൽ രാഹുൽ, ശിഖർ ധവാൻ എന്നിവർ പ്രാഥമിക ചോയിസുകളായി തുടരും.