നമുക്ക് അറിയാവുന്ന കോഹ്ലി അല്ല ബാറ്റ് ചെയ്യുന്നത്, ഇത് മറ്റാരോ; വെളിപ്പെടുത്തലുമായി സെവാഗ്

Nothing is going right for the great man’ വിരാട് കോഹ്ലി പുറത്തായതിന് ശേഷം കമ്മെന്ററി ബോക്സിൽ പറഞ്ഞ വാക്കുകളാണിത്. വലിയ റൺസുകൾ ഒരു പാട് പിറവിയെടുത്ത ബാറ്റിൽ നിന്നും ഇപ്പോൾ രണ്ടക്കം കടന്നാൽ ഭാഗ്യം എന്ന അവസ്ഥയിലേക്ക് എത്തി. എന്താണ് സൂപ്പർ താത്തിന് സംഭവിച്ചത്? ഇതിനുള്ള ഉത്തരമായി ക്രിക്കറ്റ് വിദഗ്ദരും അമ്പയറുമാരും പറയുന്ന ഉത്തരമാണ് – kohli definitely need a break ( കോഹ്ലിക്ക് വിശ്രമം വളരെ അത്യാവശ്യമാണ്). ലോകോത്തര താരങ്ങൾ പലരും കടന്നുപോയിട്ടുള്ള ബുദ്ധിമുട്ടേറിയ ഒരു സമയം തന്നെയാണ് കോഹ്‌ലിക്കും ഇപ്പോൾ.

ലോകോത്തര താരങ്ങൾ പലരും താരത്തോട് വിശ്രമം എടുക്കാനാണ് പറയുന്നത്. സൗത്ത് ആഫ്രിക്കൻ പരമ്പരയിൽ താരത്തിന് വിശ്രമം അനുവദിച്ചിട്ടുണ്ട്. ഈ സീസണിൽ ആകെ ഓർത്തിരിക്കാനുള്ളത് ഒരു മാൻ ഓഫ് ദി മാച്ച് പ്രകടനം മാത്രമാണ്.

ഇന്നലെ നടന്ന മത്സരത്തിലെ മോശം ബാറ്റിങ്ങിന് ശേഷം സെവാഗ് കൊഹ്‍ലിയെക്കുറിച്ച് പറഞ്ഞ വാക്കുകൾ വാക്കുകൾ ഇങ്ങനെയാണ്- നിങ്ങള്‍ ബാറ്റിങില്‍ മോശം ഫോമിലായിരിക്കുമ്പോള്‍ നേരിടുന്ന എല്ലാ ബോളുകളിലും ഷോട്ടിനായി ശ്രമിക്കും. ബോള്‍ ബാറ്റിന്റെ മധ്യത്തില്‍ പതിക്കുകയാണെങ്കില്‍ അതു ആത്മവിശ്വാസം നല്‍കുകയും ചെയ്യും. ആദ്യത്തെ കുറച്ച് ഓവറുകളില്‍ വിരാട് കോലി ചില ബോളുകള്‍ ഷോട്ട് കളിക്കാതെ ലീവ് ചെയ്തിരുന്നു. പക്ഷെ ഫോമിലല്ലാതിരിക്കുമ്പോള്‍ പുറത്തേക്കു പോവുന്ന ബോളുകള്‍ പോലും എത്തിപ്പിടിച്ച് ഷോട്ടുകള്‍ കളിക്കാന്‍ ശ്രമിക്കും.

“നമ്മള്‍ക്ക് അറിയാവുന്ന വിരാട് കോലി ഇതല്ല, ഇത് മറ്റാരോയാണ്. തന്റെ കരിയറിലുടനീളം വരുത്തിയതിനേക്കാള്‍ പിഴവുകളാണ് ഈയൊരു സീസണില്‍ മാത്രം കോലിയുടെ ഭാഗത്തു നിന്നുണ്ടായത്. ഔട്ടായ ആ ബോൾ കോഹ്‌ലിക്ക് ലീവ് ചെയ്യാമായിരുന്നു. പക്ഷെ അയാളത് കളിച്ചു, പുറത്തായി.

ഒരുപാട് കാലം പ്രവർത്തിച്ച് കഴിയുന്ന ചില യന്ത്രങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്ന പോലെ തന്നെയാണിതും, മനുഷ്യന് വിശ്രമം അത്യാവശ്യമാണ്. ക്രിക്കറ്ററെ സംബന്ധിച്ച് പറയുകയാണെങ്കിൽ തന്റെ പോരായ്മകളെ അതിജീവിച്ച് കൂടുതൽ ശക്തിയോടെ തിരിച്ചുവരാൻ ഈ ബ്രേക്ക് ഉപയോഗിക്കാം എന്നൊരുപാട് താരങ്ങൾ മുമ്പ് പറഞ്ഞിരുന്നു . കോഹ്‌ലിയുടെ വീക്ക് പോയിന്റ് എതിരാളികൾ മനസിലാക്കി തുടങ്ങിയിരിക്കുന്നു. അയാളെ ട്രാപ്പിൽ കുടുക്കാൻ എളുപ്പമായിരിക്കുന്നു.

മോശം ഫോമിൽ തുടരുന്ന താരത്തിനോട് ആഭ്യന്തര ക്രിക്കറ്റിൽ കൂടുതൽ ശ്രദ്ധ കൊടുത്ത് തന്റെ ക്ലാസ് വീണ്ടെടുക്കണമെന്ന് ക്രിക്കറ്റ് ആരാധകരും നിരീക്ഷകരും പറഞ്ഞ് തുടങ്ങിയിട്ട് കുറെ നാളുകൾ ആയി കഴിഞ്ഞിരിക്കുന്നു.