പാഡ് വലിച്ചെറിഞ്ഞു; നിയന്ത്രണം വിട്ട് കോഹ്ലി ചെയ്തത്

Gambinos Ad
ript>

പോര്‍ട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അഞ്ചാം ഏകദിനത്തില്‍ റണ്ണൗട്ടായതിന് പിന്നാലെ ഡ്രിസ്സിംഗ് റൂമില്‍ നിയന്ത്രണം വിട്ട് വിരാട് കോഹ്ലി. രോഹിത്തിുമായുളള ആശയ കുഴപ്പത്തെ തുടര്‍ന്ന് റണ്ണൗട്ടായ കോഹ്ലി ഡ്രസ്സിംഗ് റൂമിലെത്തിയതിന് പിന്നാലെ പാഡ് വലിച്ചെറിഞ്ഞാണ് വിക്കറ്റ് നഷ്ടമായതിന്റെ അരിശം തീര്‍ത്തത്.

Gambinos Ad

മത്സരത്തില്‍ 54 പന്തില്‍ 36 റണ്‍സ് എടുത്ത് നില്‍ക്കവേ ജെ.പി ഡുമിനിയുടെ നേരിട്ടുള്ള ഏറിലാണ് കോഹ്ലി റണ്ണൗട്ടായത്. പേസര്‍ മോണി മോര്‍ക്കലെറിഞ്ഞ 26-ാം ഓവറിലെ മൂന്നാം പന്തിലായിരുന്നു സംഭവബഹുലമായ വിക്കറ്റ് വീഴ്ച്ച.

മോര്‍ക്കലിന്റെ പന്ത് പോയിന്റിലേക്ക് തട്ടിയിട്ട് സിംഗിളെടുക്കാന്‍ രോഹിത് ശര്‍മ്മ ശ്രമിച്ചു. ഇരുവരും ക്രീസ് വിട്ടിറങ്ങിയെങ്കിലും രോഹിത് തിരിച്ചുകയറിയതോടെ കോഹ്ലി തിരിഞ്ഞോടാന്‍ ശ്രമിച്ചു.

 

https://twitter.com/AlauddinKhilj10/status/963395951304912896?ref_src=twsrc%5Etfw&ref_url=http%3A%2F%2Fwww.asianetnews.com%2Fsports%2Fwatch-virat-kohlis-reaction-after-runout-in-elizabeth-odi

എന്നാല്‍ ഡുമിനിയുടെ അനായാസ ത്രോ കോലിയുടെ വിക്കറ്റ് തെറിപ്പിച്ചു. ഡ്രസിംഗ് റൂമിലെത്തിയ ഇന്ത്യന്‍ നായകന്‍ പാഡ് വലിച്ചെറിഞ്ഞാണ് വിക്കറ്റ് നഷ്ടമായതിന്റെ അരിശം തീര്‍ത്തത്. രോഹിത് ബാറ്റ് ചെയ്യുമ്പോള്‍ സമാനമായ രീതിയില്‍ അജിങ്ക്യ രഹാനെയും റണ്ണൗട്ടായിരുന്നു.

മത്സരം ഇന്ത്യ 73 റണ്‍സിന് ജയിച്ച് പരമ്പര സ്വന്തമാക്കിയിരുന്നു. ഇന്ത്യ ഉയര്‍ത്തിയ 274 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ ദക്ഷിണാഫ്രിക്ക 201 റണ്‍സിന് ഓള്‍ ഔട്ടാകുകയായിരുന്നു.