കോഹ്‌ലിയെ സ്റ്റാര്‍ക്കുമായി താരതമ്യം ചെയ്ത് പരിഹസിച്ച് ഓസ്‌ട്രേലിയ, സെയ്‌നിയെ വെച്ച് ജാഫറുടെ ചെക്ക്

ഇന്ത്യന്‍ ടെസ്റ്റ് നായകന്‍ വിരാട് കോഹ്ലിയെ പരിഹസിച്ച ഓസ്ട്രേലിയന്‍ ബ്രോഡ്കാസ്റ്ററിന് അതേ നാണയത്തില്‍ മറുപടി കൊടുത്ത് ഇന്ത്യന്‍ മുന്‍ താരം വസീം ജാഫര്‍. 7ക്രിക്കറ്റ് ആണ് കോഹ്‌ലിയെ ഓസീസ് പേസര്‍ മിച്ചെല്‍ സ്റ്റാര്‍ക്കുമായി താരമതമ്യം ചെയ്ത് പരിഹാസ രൂപേണ ട്വീറ്റിട്ടത്.

2019ന്റെ തുടക്കം മുതല്‍ ടെസ്റ്റ് ക്രിക്കറ്റിലെ വിരാട് കോഹ്ലിയുടെ ബാറ്റിംഗ് ശരാശരി 37.17 ആണെന്നും ബോളറായ മിച്ചല്‍ സ്റ്റാര്‍ക്കിന് 38.63 ബാറ്റിംഗ് ശരാശരി ഉണ്ടെന്നുമായിരുന്നു 7ക്രിക്കറ്റിന്റെ ട്വീറ്റ്. ഇതിനാണ് വസീം ജാഫര്‍ അതേനാണത്തില്‍ തന്നെ മറുപടി കൊടുത്തിരിക്കുന്നത്.

ഈ താരതമ്യത്തിന് മറുപടിയായി ജാഫര്‍ മറ്റൊരു സ്ഥിതിവിവരക്കണക്കാണ് പങ്കുവെച്ചത്. ഇന്ത്യയുടെ ഫാസ്റ്റ് ബൗളര്‍ നവ്ദീപ് സെയ്നിയുടെ ഏകദിന ശരാശരിയെ ഓസ്ട്രേലിയന്‍ ബാറ്റര്‍ സ്റ്റീവ് സ്മിത്തുമായിട്ടാണ് ജാഫര്‍ താരതമ്യം ചെയ്തത്.

ഏകദിന ക്രിക്കറ്റില്‍ സെയ്‌നിയുടെ ബാറ്റിംഗ് ശരാശരി 53.50 ഉം സൂപ്പര്‍ ബാറ്റ്‌സ്മാന്‍ സ്റ്റീവ് സ്മിത്തിന്റെ ശരാശരി 43.34 ആണെന്നുമായിരുന്നു ജാഫറിന്റെ മറുപടി ട്വീറ്റ്. ഒരു ബാറ്ററുടെ ശരാശരിയെ ഒരു ബോളറുടെ ശരാശരിയുമായി താരതമ്യം ചെയ്യാന്‍ കഴിയില്ലെന്നാണ് ഇവിടെ ജാഫര്‍ പറഞ്ഞ് വെച്ചത്.