ഏകദിന പരമ്പര: ആര്‍ക്കും അരങ്ങേറ്റമില്ല, ഇന്ത്യന്‍ പ്ലെയിംഗ് ഇലവന്‍

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയ്ക്കു ബുധനാഴ്ച ബോളണ്ട് പാര്‍ക്കിലെ പാളില്‍ തുടക്കമാവും. ടെസ്റ്റ് പരമ്പര കൈവിട്ടതിന്റെ ക്ഷീണം തീര്‍ക്കാന്‍ കെ.എല്‍ രാഹുലിന്റെ കീഴിലാണ് ഇന്ത്യ ഇറങ്ങുന്നത്. ഇപ്പോഴിതാ മത്സരത്തിലേക്കുള്ള ഇന്ത്യന്‍ പ്ലെയിംഗ് ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ താരം വസീം ജാഫര്‍.

ശിഖര്‍ ധവാനും രാഹുലുമാണ് ടീമിലെ ഓപ്പണര്‍മാര്‍. ഒരിടവേളയ്ക്ക് ശേഷമാണ് ധവാന്‍ ടീമിന്‍റെ ഭാഗമാകുന്നത്. ആയതിനാല്‍ താരത്തിന് ഈ പരമ്പര ഏറെ നിര്‍ണായകമാണ്. ഓപ്പണിംഗ് റോളിലേക്ക് കടുത്ത മത്സരമാണ് നടക്കുന്നത് എന്നതിനാല്‍ തിളങ്ങാതെ ധവാന് തരമില്ല.

IND vs ENG 1st ODI highlights: India wins by 66 runs; Prasidh takes 4 wkts | Business Standard News

മൂന്നാം നമ്പരില്‍ മുന്‍ നായകന്‍ വിരാട് കോഹ്ലി തന്നെ. നാലാം നമ്പരിലേക്ക് ശ്രേയസ് അയ്യരെയാണ് ജാഫര്‍ പരിഗണിച്ചിരിക്കുന്നത്. അഞ്ചാം നമ്പരില്‍ റിഷഭ് പന്ത് ഇറങ്ങും. ആറാം നമ്പരില്‍ സൂര്യകുമാര്‍ യാദവിനാണ് ജാഫര്‍ ഇടംനല്‍കിയിരിക്കുന്നത്. മികച്ച ഫോമിലുള്ള സീം ബോളിംഗ് ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യരെ ജാഫര്‍ തന്റെ ഇലവനിലുള്‍പ്പെടുത്തിയില്ല.

India vs England, 3rd ODI: Live streaming, TV channels, match timings IST, and other details

ശര്‍ദുല്‍ താക്കൂറിനെയാണ് വെങ്കിടേഷിന് പകരം ജാഫര്‍ പരിഗണിച്ചിരിക്കുന്നത്. ടീമിലെ അഞ്ചാം ബോളറും താക്കൂറാണ്. പരിചയസമ്പന്നനായ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍, ജസ്പ്രീത് ബുംറ എന്നിവര്‍ക്കൊപ്പം ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് സിറാജ് എന്നിവരില്‍ ഒരാളെയുമാണ് ജാഫര്‍ തന്റെ ഇലവനിലെ ബോളര്‍മാരായി തിരഞ്ഞെടുത്തിരിക്കുന്നത്.

Image

ജാഫറുടെ ഇന്ത്യന്‍ പ്ലെയിംഗ് ഇലവന്‍: കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, ശര്‍ദ്ദുല്‍ താക്കൂര്‍, ആര്‍ അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍/ മുഹമ്മദ് സിറാജ്, യുസ്വേന്ദ്ര ചഹല്‍, ജസ്പ്രീത് ബുംറ.