പറഞ്ഞ വാക്ക് പാലിച്ചില്ല; സുന്ദറിന്റെ പ്രകടനത്തില്‍ തൃപ്തനല്ലെന്ന് പിതാവ്

ഓസ്ട്രേലിയക്കെതിരേ ബ്രിസ്ബണില്‍ നടക്കുന്ന നാലാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വേണ്ടി ഒന്നാമിന്നിംഗ്‌സില്‍ ഉജ്ജ്വല ഫിഫ്റ്റിയുമായി അരങ്ങേറിയ യുവതാരം വാഷിംഗ്ടണ്‍ സുന്ദറിന്റെ പ്രകടനത്തില്‍ താന്‍ തൃപ്തനല്ലെന്ന് പിതാവ് എം.സുന്ദര്‍. വലിയ സ്‌കോര്‍ നേടാന്‍ സുന്ദറിനു സാധിക്കുമായിരുന്നുവെന്നും അവന് അതിനു സാധിക്കാത്തതില്‍ നിരാശയുണ്ടെന്നും പിതാവ് പ്രതികരിച്ചു.

“ഇന്ത്യക്കു വേണ്ടി ടെസ്റ്റില്‍ കളിക്കാന്‍ അവസരം ലഭിച്ചാല്‍ വലിയ സ്‌കോര്‍ നേടണമെന്ന് അവനോടു ഞാന്‍ മുമ്പ് പറഞ്ഞിരുന്നു. തീര്‍ച്ചയായും അതിനാവുമെന്നായിരുന്നു അവന്‍ വാക്ക് നല്‍കിയതും. അവന് സെഞ്ച്വറി തികയ്ക്കാന്‍ സാധിക്കാതിരുന്നതില്‍ ഞാന്‍ നിരാശനാണ്. മുഹമ്മദ് സിറാജ് ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തിയ ശേഷം സുന്ദറിന് ബൗണ്ടറികളും സിക്സറുകളും നേടാന്‍ ശ്രമിക്കാമായിരുന്നു.”

Father, coaches played big role in my career: Washington Sundar post India call-up

“അതിനുള്ള ശേഷിയും അവനുണ്ടായിരുന്നു. സിക്സറുകള്‍ അവന്‍ നേടണമായിരുന്നു. പുള്‍ ഷോട്ടുകളും വലിയ ഷോട്ടുകളും കളിക്കാനും സുന്ദര്‍ ശ്രമിക്കണമായിരുന്നു. ലീഡ് കുറയ്ക്കുന്നതിനായി ഓസീസ് സ്‌കോറിന് പരമാവധി അടുത്ത് ഇന്ത്യയെ എത്തിക്കുന്നതിനെ കുറിച്ചാണ് അവന്‍ ചിന്തിച്ചിട്ടുണ്ടാവുക” എം.സുന്ദര്‍ പറഞ്ഞു.

Twitter Reactions: Washington Sundar and Shardul Thakur

Read more

ഗബ്ബ ടെസ്റ്റില്‍ ഒരു ഘട്ടത്തില്‍ ഇന്ത്യ വന്‍ തകര്‍ച്ചയെ അഭിമുഖീകരിക്കവേയാണ് സുന്ദര്‍- ശര്‍ദ്ദുല്‍ താക്കൂര്‍ ജോടി രക്ഷയ്ക്കെത്തിയത്. 123 റണ്‍സിന്റെ കൂട്ടുകെട്ടുമായി ഈ സഖ്യം ഇന്ത്യന്‍ ഇന്നിംഗ്‌സിന് കരുത്ത് പകര്‍ന്നു. 67 റണ്‍സെടുത്ത താക്കൂര്‍ ഇന്ത്യയുടെ ടോപ്സ്‌കോററായപ്പോള്‍ സുന്ദര്‍ 62 റണ്‍സുമായി സുന്ദറും മികച്ചു നിന്നു.