'അവര്‍ക്ക് ഒട്ടും ധൈര്യമില്ല'; ഇന്ത്യയുടെ വാലറ്റനിരയെ വിമര്‍ശിച്ച് സുന്ദറിന്റെ പിതാവ്

ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ വാഷിംഗ്ടണ്‍ സുന്ദറിന് നാല് റണ്‍സ് മാത്രം അകലെ അര്‍ഹിച്ച സെഞ്ച്വറി നഷ്ടമായതില്‍ ദുഃഖം പങ്കുവെച്ച് താരത്തിന്റെ പിതാവ് എം.സുന്ദര്‍. മകന് സെഞ്ച്വറി നേടാനാകാതെ പോയതില്‍ നിരാശയുണ്ടെന്നും വാലറ്റക്കാരുടെ ധൈര്യമില്ലായ്മയാണ് ഇതിന് കാരണമായതെന്നും അദ്ദേഹം വിമര്‍ശിച്ചു.

“നാലാം ടെസ്റ്റില്‍ ഇന്ത്യന്‍ വാലറ്റനിരയുടെ പ്രകടം എന്നെ ഏറെ നിരാശപ്പെടുത്തി. കുറച്ചു നേരം ക്രീസില്‍ നില്‍ക്കാന്‍ പോലും അവര്‍ക്കു കഴിഞ്ഞില്ല. ഇന്ത്യക്കു ജയിക്കാന്‍ 10 റണ്‍സ് വേണമെന്നിരിക്കെയാണ് വാലറ്റക്കാര്‍ ഇങ്ങനെ നിരാശപ്പെടുത്തിയിരുന്നെങ്കില്‍ അതു വലിയൊരു തെറ്റായി മാറുമായിരുന്നു. കഴിവോ, ബാറ്റിംഗ് ടെക്നിക്കോ അല്ല, ധൈര്യമില്ലെന്നതാണ് വാലറ്റക്കാരുടെ പ്രശ്നം. ലക്ഷക്കണക്കിന് യുവതലമുറ മല്‍സരം കാണുന്നുണ്ട്. വാലറ്റക്കാര്‍ ചെയ്തതു കണ്ട് അവര്‍ പഠിക്കരുത്.”

No ton for Washington": Twitter reactions on Washington Sundar narrowly missing maiden Test century | The SportsRush

“സുന്ദറിന്റെ ബാറ്റിംഗില്‍ ആളുകള്‍ എന്തുകൊണ്ടാണ് ഇത്രയധികം ആശ്ചര്യം പ്രകടിപ്പിക്കുന്നതെന്നു എനിക്കു മനസ്സിലാവുന്നില്ല. പലരും അവന്റെ ബാറ്റിംഗില്‍ അദ്ഭുതം പ്രകടിപ്പിക്കുന്നതായി ഞാന്‍ കേട്ടു. പക്ഷെ അവന്‍ ന്യൂബോളിനെതിരേ കളിക്കാന്‍ കഴിയുന്ന ബാറ്റ്സ്മാനാണ്. ഇന്ത്യന്‍ ടീം എന്തു റോള്‍ നല്‍കിയാലും അത് ഏറ്റെടുക്കാന്‍ അവന്‍ തയ്യാറാണ്” എം.സുന്ദര്‍ പറഞ്ഞു.

Washington Sundar

Read more

ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ കന്നി സെഞ്ച്വറി നാല് റണ്‍സ് അകലെയാണ് സുന്ദറിന് വഴുതി പോയത്. മത്സരത്തില്‍ 96* റണ്‍സുമായി താരം പുറത്താകാതെ നിന്നെങ്കിലും മറുവശത്ത് വിക്കറ്റുകള്‍ കൊഴിഞ്ഞത് താരത്തിന്റെ സെഞ്ച്വറി മോഹങ്ങള്‍ തല്ലിക്കെടുത്തി.