പുജാര ആരെപ്പോലെ കളിക്കണമെന്ന് നിര്‍ദേശിച്ച് ലക്ഷ്മണ്‍

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് പരമ്പര തുടങ്ങാന്‍ ഇനി രണ്ട് ദിവസം മാത്രമേ അവശേഷിക്കുന്നുള്ളു. ക്രിക്കറ്റില്‍ ഇപ്പോള്‍ നിലവിലുള്ളതില്‍ ഏറ്റവും ശക്തമായ ടീമുകളിലൊന്നായ ഇംഗ്ലണ്ടിനെതിരെ അവരുടെ നാട്ടിലെ പരമ്പര വിരാട് കോഹ്ലിയുടെ സംഘത്തിന് കടുത്ത വെല്ലുവിളിയാണ്. ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാരും ഇംഗ്ലീഷ് പേസ് നിരയും തമ്മിലെ മാറ്റുരയ്ക്കലാവും ടെസ്റ്റ് പരമ്പരയെന്ന് വിലയിരുത്തപ്പെടുന്നു.

പരമ്പരയ്ക്ക് മുന്‍പായി, ഇന്ത്യന്‍ ബാറ്റിംഗ് ലൈനപ്പിലെ നെടുംതൂണായ ചേതേശ്വര്‍ പുജാരയ്ക്ക് മുന്‍ താരം വിവിഎസ് ലക്ഷ്മണ്‍ ഒരു ഉപദേശം നല്‍കുന്നു. പുജാര രാഹുല്‍ ദ്രാവിഡിനെ പോലെ ബാറ്റ് വീശണമെന്നാണ് ലക്ഷ്മണ്‍ പറയുന്നത്.

This day, that year: The epic Dravid-Laxman partnership that changed Indian  cricket

കരിയറില്‍ താന്‍ കടന്നുപൊയ്ക്കൊണ്ടിരിക്കുന്ന മോശം അവസ്ഥ പുജാരയുടെ മനസിലുണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല. വലിയ അര്‍ദ്ധ ശതകങ്ങളും സെഞ്ച്വറികളും നേടിയിട്ടുള്ളത് കണക്കിലെടുക്കുമ്പോള്‍ മൂന്നാം നമ്പറില്‍ നിന്ന് പുജാരയില്‍ നിന്ന് നിങ്ങള്‍ ഏറെ പ്രതീക്ഷിക്കും. കാരണം ഓപ്പണര്‍മാരെപ്പോലെ പ്രധാനപ്പെട്ട സ്ഥാനമാണത്- ലക്ഷ്മണ്‍ പറഞ്ഞു.

ബാറ്റിംഗ് ഇതിഹാസം രാഹുല്‍ ദ്രാവിഡില്‍ നിന്ന് പുജാര പാഠം ഉള്‍ക്കൊള്ളണം. 2002ലും 2007ലും ഇംഗ്ലണ്ടില്‍ ഇന്ത്യയുടെ പരമ്പര ജയത്തിനു കാരണം ടോപ്പ് ഓര്‍ഡറും മൂന്നാം നമ്പറില്‍ കളിച്ച ദ്രാവിഡും തിളങ്ങിയതാണ്. മുന്‍നിര മികച്ച അടിത്തറ നല്‍കിയാല്‍ മധ്യനിര ബാറ്റ്സ്മാന്‍മാര്‍ക്ക് സ്വാഭാവികമായി കളിച്ച് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്താന്‍ സാധിക്കുമെന്നും ലക്ഷ്മണ്‍ പറഞ്ഞു.

Read more

ഇംഗ്ലണ്ടില്‍ മികച്ച റെക്കോഡുള്ള ദ്രാവിഡ് 2002ല്‍ 602ഉം 2007ല്‍ മൂന്ന് ടെസ്റ്റുകളില്‍ നിന്ന് 126ഉം 2011ല്‍ 461 റണ്‍സും സ്‌കോര്‍ ചെയ്തിരുന്നു. മറുവശത്ത് ഇംഗ്ലണ്ടില്‍ മോശം റെക്കോഡാണ് പുജാരയ്ക്കുള്ളത്. സമീപകാലത്ത് സുദീര്‍ഘമായ ഇന്നിംഗ്സുകള്‍ കളിക്കാന്‍ പുജാരയ്ക്ക് സാധിക്കുന്നുമില്ല.