ഇവന്മാരിത് ജയിക്കാനല്ലേ കളിക്കുന്നത്?; റസലിനെയും കാര്‍ത്തിക്കിനെയും വിമര്‍ശിച്ച് സെവാഗ്

മുംബൈക്കെതിരായ മത്സരത്തില്‍ കൊല്‍ക്കത്തയെ തോല്‍വിയിലേക്ക് നയിച്ചത് ആന്ദ്രെ റസലിന്റെയും ദിനേശ് കാര്‍ത്തിക്കിന്റെയും അലസതയാണെന്ന് വീരേന്ദര്‍ സെവാഗ്. കളി ജയിക്കണമെന്ന ആഗ്രഹം രണ്ടു പേരിലും കണ്ടില്ലെന്നും തികച്ചും നാണംകെട്ട തോല്‍വിയാണ് ഇതെന്നും സെവാഗ് പറഞ്ഞു.

“ആദ്യ മത്സരത്തിന് ശേഷം മോര്‍ഗന്‍ പറഞ്ഞത് തങ്ങള്‍ പോസിറ്റീവ് ആയി കളിക്കും എന്നാണ്. എന്നാല്‍ റസലിന്റേയും ദിനേശ് കാര്‍ത്തിക്കിന്റേയും ബാറ്റിംഗ് കണ്ടപ്പോള്‍ അങ്ങനെ തോന്നിയില്ല. അവര്‍ കളി അവസാന പന്തിലേക്ക് വരെ കൊണ്ടുപോയി ജയിക്കുക എന്ന ലക്ഷ്യത്തിലാണെന്നാണ് തോന്നിയത്. എന്നാല്‍ അത് സംഭവിച്ചില്ല.”

Had a conversation over it man to man

“റസലിനും കാര്‍ത്തിക്കിനും മുമ്പേ വന്ന ബാറ്റ്സ്മാന്മാര്‍, മോര്‍ഗന്‍, ഷക്കീബ്, ശുഭ്മാന്‍ ഗില്‍, നിതീഷ് റാണ എന്നിവരെല്ലാം പോസിറ്റീവ് മനോഭാവത്തോടെയാണ് കളിച്ചത്. കളി ഫിനിഷ് ചെയ്യാന്‍ റാണയോ ഗില്ലോ അവസാനം വരെ നില്‍ക്കേണ്ടിയിരുന്നു. ഒരു ഘട്ടത്തില്‍ ജയിച്ചു നിന്നിരുന്ന കളിയാണ് കൊല്‍ക്കത്ത തോറ്റത്. റസല്‍ ക്രീസിലേക്ക് വരുമ്പോള്‍ 27 പന്തില്‍ നിന്ന് 30 റണ്‍സ് ആണ് അവര്‍ക്ക് ജയിക്കാനായി വേണ്ടിയിരുന്നത്. നാണംകെട്ട തോല്‍വിയാണ് ഇത്” സെവാഗ് പറഞ്ഞു.

Image

ചെന്നൈയില്‍ നടന്ന മത്സരത്തില്‍ മുംബൈയോട് 10 റണ്‍സിനാണ് കൊല്‍ക്കത്ത പരാജയപ്പെട്ടത്. മുംബൈ മുന്നോട്ടുവെച്ച 153 റണ്‍സിലേക്ക് ബാറ്റേന്തിയ കൊല്‍ക്കത്തയ്ക്ക് നിശ്ചിത ഓവറില്‍ 142 റണ്‍സെടുക്കാനെ ആയുള്ളു. അനായാസം വിജയത്തിലേക്ക് നീങ്ങുകയായിരുന്ന കൊല്‍ക്കത്തയെ അവസാന ഓവറുകളില്‍ മികച്ച ബോളിംഗിലൂടെ മുംബൈ വലിച്ചു കെട്ടുകയായിരുന്നു.