ബോളിംഗ് നിരയെ ഓസീസ് പഞ്ഞിക്കിട്ടു; നാണക്കേടിന്റെ റെക്കോഡില്‍ കെനിയക്കും മുന്നില്‍ ഇന്ത്യ

ഓസീസിന് മുന്നില്‍ പതറി നില്‍ക്കുകയാണ് പേരു കേട്ട ഇന്ത്യന്‍ ബോളിംഗ് നിര. തലങ്ങും വിലങ്ങും തല്ലു വാങ്ങി കൂട്ടുന്ന ഇന്ത്യന്‍ ബോളര്‍മാരെയാണ് ഓസീസ് പര്യടനത്തില്‍ ആരാധകര്‍ കാണുന്നത്. ഈ മോശം ബോളിംഗ് പ്രകടനം ഇന്ത്യയെ നാണക്കേടിന്റെ റെക്കോഡിലേക്ക് എത്തിച്ചിരിക്കുകയാണ്.

ഓപ്പണിംഗ് വിക്കറ്റിലെ ഏറ്റവും മോശം ശരാശരിയെന്ന നാണക്കേടാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. 2020-ല്‍ എട്ട് ഏകദിനങ്ങളാണ് ഇന്ത്യ ഇതുവരെ കളിച്ചത്. 125.42 ആണ് ടീം ഇന്ത്യയുടെ ഓപ്പണിംഗ് വിക്കറ്റ് ബോളിംഗ് ശരാശരി. അതായത് 125 റണ്‍സ് വഴങ്ങിയ ശേഷമാണ് ഇന്ത്യയ്ക്ക് എതിരാളികളുടെ ആദ്യ വിക്കറ്റ് നേടാന്‍ സാധിച്ചതെന്ന് ചുരുക്കം.

2nd ODI: Virat Kohli

നിലവില്‍ 104.37 ശരാശരിയുള്ള കെനിയയുടെ പേരിലാണ് ഓപ്പണിംഗ് വിക്കറ്റിലെ ഏറ്റവും മോശം ശരാശരി റെക്കോഡ്. 2001- ലായിരുന്നു ഇത്. 96 (1997) ശരാശരിയുമായി ബംഗ്ലാദേശും 84.83 (2000) ശരാശരിയുമായി സിംബാബ്വെയുമാണ് ഈ റെക്കോഡില്‍ തൊട്ടുപിന്നിലുള്ളത്.

India vs Australia 2020: Ind vs Aus, 2nd ODI – Sydney Weather Forecast and Pitch Report for

ഓസീസ് പര്യടനത്തിലെ ആദ്യ ഏകദിനത്തില്‍ 156 റണ്‍സാണ് ഫിഞ്ചും, വാര്‍ണറും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ നേടിയത്. രണ്ടാം ഏകദിനത്തില്‍ 142 റണ്‍സും ഇവര്‍ നേടി. 2020ല്‍ എട്ട് ഏകദിനങ്ങള്‍ കളിച്ച ബുംറ മൂന്ന് വിക്കറ്റ് മാത്രമാണ് വീഴ്ത്തിയത്. ശരാശരി 146.33. ആറ് കളിയില്‍ നിന്ന് 12 വിക്കറ്റ് വീഴ്ത്തിയ ഷമിയാണ് ഇന്ത്യന്‍ ബോളിംഗ് നിരയ്ക്ക് ആശ്വാസം.