ഗവാസ്‌ക്കറിന്റെ റെക്കോഡ് തകര്‍ത്ത് കോഹ്ലി; 'ടെസ്റ്റുകളില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍'

ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ എന്ന റെക്കോര്‍ഡ് ഇനി വിരാട് കോഹ്ലിയുടെ പേരില്‍. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഗവാസ്‌കറിന്റെ 11 സെഞ്ചുറിയെന്ന റെക്കോര്‍ഡാണ് ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ സെഞ്ചുറി നേട്ടത്തോടെ 12 സെഞ്ചുറികളായി കോഹ്ലി മറികടന്നത്. ടെസ്റ്റുകളില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ ഇന്ത്യന്‍ ക്യാപ്റ്റനെന്ന റെക്കോര്‍ഡാണ് കോഹ്ലി സ്വന്തമാക്കിയിരിക്കുന്നത്.