താനൊരു തോല്‍വിയാണെന്ന് കോഹ്‌ലിക്ക് സ്വയം തോന്നുന്നുണ്ടാവും; തുറന്നടിച്ച് ഇംഗ്ലീഷ് മുന്‍ താരം

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ ഐപിഎല്‍ ക്യാപ്റ്റന്‍സിയെ വിലയിരുത്തി ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോണ്‍. ഐപിഎല്ലില്‍ നായകനെന്ന നിലയില്‍ താനൊരു തോല്‍വിയാണെന്ന് കോഹ്‌ലിക്ക് സ്വയം തോന്നിയിട്ടുണ്ടാവുമെന്ന് മൈക്കല്‍ വോണ്‍ പറഞ്ഞു.

‘വിരാട് കോഹ്‌ലിയെന്ന താരത്തിന്റെ നിലവാരം എത്രത്തോളം മികച്ചതാണ് എല്ലാവര്‍ക്കുമറിയാം. ഒരുപക്ഷെ തന്റെ ഐപിഎല്‍ ക്യാപ്റ്റന്‍സിയെ പരാജയമെന്ന നിലക്കാവും കോഹ്‌ലി സ്വയം കാണുക. കിരീടമില്ലാത്തതിനാല്‍ത്തന്നെ അത്തരത്തില്‍ ചിന്തിക്കുന്ന വ്യക്തിത്വമാണ് കോഹ്‌ലിയുടേത്.’

Michael Vaughan slams England's sloppy fielding

‘ടെസ്റ്റില്‍ കോഹ്‌ലി ഇന്ത്യന്‍ ടീമിനെ ഒരുപാട് വളര്‍ത്തി. ടെസ്റ്റിലെ നായകനെന്ന നിലയിലെ അദ്ദേഹത്തിന്റെ മികവ് എടുത്തുപറയേണ്ടതാണ്. എന്നാല്‍ ടി20യിലും ഏകദിനത്തിലും അവന്‍ ഏറെ പിന്നിലാണ്. ആര്‍സിബി ടീമിനൊപ്പം എല്ലായ്പ്പോഴും മികച്ച ബാറ്റിംഗ് നിര ഉണ്ടാകാറുണ്ട്. ഇത്തവണ മാക്സ് വെല്‍, ചഹാല്‍, ഹര്‍ഷല്‍ എന്നിവരെല്ലാം നന്നായി കളിച്ചു. എന്നാല്‍ ഇപ്പോഴും ടീം കിരീടത്തില്‍ നിന്ന് അകലെയാണ്’ മൈക്കല്‍ വോണ്‍ പറഞ്ഞു.

RCB vs KKR: Weather Forecast And Pitch Report of Sharjah Cricket Stadium-  IPL 2021 Eliminator

നായകനെന്ന നിലയില്‍ ആര്‍സിബിയിലെ കോഹ്‌ലിയുടെ സീസണായിരുന്നു ഇത്. സീസണില്‍ എന്നത്തേക്കാളും മികച്ച ഫോമിലായിരുന്ന ആര്‍സിബി എന്നാല്‍ പടിക്കല്‍ കലമുടച്ചു. ഇതോടെ കന്നി കിരീടമെന്ന സ്വപ്‌നം ഇനിയും ബാക്കിയായി. വരുന്ന ലോക കപ്പോടെ ഇന്ത്യന്‍ ടി20 ടീമിന്റെയും നായകസ്ഥാനം കോഹ്‌ലി ഒഴിയുകയാണ്.