ഇത് കോഹ്‌ലി സ്‌റ്റൈല്‍, അനുഷ്ക നല്‍കിയ വിവാഹ മോതിരം ചരടില്‍ കോര്‍ത്ത് മാലയാക്കി

അഭ്യൂഹങ്ങള്‍ക്കും കിംവദന്തികള്‍ക്കും വിരാമമിട്ടുകൊണ്ടാണ് വിരാടും അനുഷ്‌കയും വിവാഹം നടന്നത്.ഇറ്റലിയിലെ ടസ്‌കാനിയിലെ ബോര്‍ഗോ ഫിന്‍ചിറ്റോയിലെ ആഢംബര റിസോര്‍ട്ടില്‍ വച്ച് ഇരുവരും വിവാഹിതരായെന്നാണ് വാര്‍ത്ത പുറത്തു വന്നപ്പോള്‍ മുതല്‍ ഇരുവരെയും ചുറ്റിപ്പറ്റി നിരവധി വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. അവരുടെ വിവാഹവും, വിവാഹ സത്ക്കാരവും വിവാഹ വസ്ത്രവുമൊക്കെ സമൂഹമാധ്യമങ്ങളില്‍ ആഘോഷമായിരുന്നു.

എന്നാല്‍ താരജോഡികളെക്കുറിച്ചുള്ള വാര്‍ത്തകള്‍ അവസാനിക്കുന്നില്ല.വിവാഹം കഴിഞ്ഞ് ഒരുമാസം ആകാറായി. ഇപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ് ഇരുവരും.

ഇന്നിപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത് കോഹ്ലിയുടെ വിവാഹമോതിരമാണ്.വിവാഹ മോതിരം വിരാട് കൊഹ്ലി വിരലില്‍ അണിയുകയായിരുന്നില്ല. മാലയില്‍ കോര്‍ത്തിടുകയായിരുന്നു.

വിവാഹമോതിരം വിരലില്‍ അണിയുന്നതിന് പകരം മാലയില്‍ കോര്‍ക്കുന്നത് കുറച്ചുകാലമായി ഒരു ട്രെന്‍ഡാണ്. ഇത്തരത്തിലുള്ള കൊഹ്ലിയുടെ ചിത്രമാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ ആഘോഷിക്കുന്നത്. ഒരു ആരാധകന്‍ കൊഹ്ലിയോടൊപ്പമെടുത്ത സെല്‍ഫിയിലാണ് മാലയില്‍ കോര്‍ത്ത വിവാഹമോതിരമുള്ളത്.

 

https://www.instagram.com/p/BddPdY3ANlj/

“ദ വിരാട് ജേണല്‍”എന്ന ഇന്‍സ്റ്റാഗ്രാമിലാണ് ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഹസ്‌ബെന്റ് ഗോള്‍ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം ഇട്ടിരിക്കുന്നത്.