ഒരു ബ്രേക്ക് എടുക്കുക, അതുമല്ലെങ്കില്‍ ഇപ്പോഴത്തെ പൊസിഷന്‍ മാറി കളിക്കുക

 

രാഹുല്‍ അമീന്‍

ഒരാള്‍ സെഞ്ചുറി/ഫിഫ്റ്റി അടിച്ചാലോ, വിക്കറ്റ് എടുത്താലോ ഓരോതര്‍ക്കും പല തരത്തില്‍ ഉള്ള സെലിബ്രേഷന്‍ ഉണ്ട്. എന്നാല്‍ ഔട്ട് ആയാല്‍ ഏറ്റവും വേദനിപ്പിക്കുന്ന reaction ഉള്ളത് വിരാട് കോഹ്ലിടെയാണ്. കണ്ടു നില്‍ക്കുന്ന ആര്‍ക്കും നിരാശ നല്‍കുന്ന reaction ആണെന്ന് നിസ്സംശയം പറയാം…

ഔട്ട് ആയാല്‍ വിശ്വസിക്കാന്‍ പ്രയാസം ഉള്ളപോലെ…., എന്താണ് സംഭവിച്ചത് എന്നു അറിയാതെ ഷോക്കായി ക്രീസില്‍ 3,4 സെക്കന്റ് നിശ്ചലമായി നില്‍ക്കുന്ന രീതിയില്‍, ഉള്ളില്‍ സങ്കടം ഒതുക്കിയ മുഖഭാവത്തോടെ out ആയി എന്നു തന്നെ താന്‍ സ്വയം ബോധിപ്പിച്ചു , കണ്ടു നില്കുന്നവരിലേക്കും നിരാശ പടത്തി തല കുനിച്ചു ഒറ്റ നടന്നു പോക്കാണ്.. ഇത് കാണാന്‍ തന്നെ വേദന ആണ്.

ഫാന്‍സ് ആണേല്‍ പോലും ഇയ്യാളിത് എന്താ കാണിക്കുന്നെ എന്നു അറിയാതെ മനസ്സില്‍ പറഞ്ഞുപോകും. 1,2 ബോള്‍ ലീവു ചെയ്തു സെറ്റ് ആയിട്ട് കളിച്ചൂടെ എന്നു മനസ്സില്‍ ചോദിച്ചു പോകും.. നിങ്ങള്‍ ഒരു ബ്രേക്ക് എടുക്കുക.. ബ്രേക്ക് എടുക്കുന്നില്ലെങ്കില്‍ തന്നെ ഇപ്പോഴത്തെ പൊസിഷന്‍ മാറി കളിക്കുക അത് കൊറച്ചു കോണ്ഫിഡന്‍സ് നല്‍കും…

ഈ വരുന്ന ടി20 ലോക കപ്പിലെ പ്ലേയിംഗ് ഇലവനില്‍ കോഹ്ലി ക്ക് സ്ഥാനം ഉണ്ടാകുമോ എന്നത് ചോദ്യ ചിഹ്നം ആയിരിക്കുകയാണ്.. കോഹ്ലി പഴയ റണ്‍ മെഷീന്‍ ആയി തിരിച്ചു വരട്ടെ.

 

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍