ഏഴാം സ്ഥാനത്തുകിടന്നവരെ ഒന്നാമന്മാരാക്കി ; പക്ഷേ ഐസിസി കിരീടമില്ലാതെ രാജാവിന് പടിയിറക്കം

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയെ ഉയരങ്ങളിലെത്തിച്ച നായകന്‍ എന്ന പദവിയുമായാണ് പടിയിറങ്ങിയെങ്കിലും ഇത്രയും ഉയരെ നില്‍ക്കുമ്പോഴും ഐസിസി ക്രിക്കറ്റ് ടൂര്‍ണമെന്റ് കിരീടമില്ലാത്ത നായകനായിട്ടാണ് കോഹ്ലിയുടെ വിടവാങ്ങല്‍. കയ്യെത്തും ദൂരത്ത് ടെസ്റ്റ് ചാംപ്യന്‍പദവി കൈവിട്ടുപോകുകയും ചെയ്തു.

പ്രഥമ ലോകടെസ്റ്റ്് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയെ ഫൈനലില്‍ എത്തിച്ചെങ്കിലും ന്യൂസിലന്റിനോട് തോല്‍വിയോടെയാണ് കോഹ്്‌ലിയുടെ മടക്കം. അതുപോലെ തന്നെ നായകനായി 100 ടെസ്റ്റ് മത്സരം എന്നതിനും വിരാട് കാത്തുനിന്നില്ല.  99ാം മത്സരത്തിന് പിന്നാലെയാണ് താരം ടെസ്റ്റ്് നായകനായി പദവിയില്‍ നിന്നും ഇറങ്ങിയത്. അടുത്ത മാസം നടക്കുന്ന ശ്രീലങ്കയ്ക്ക് എതിരേയുള്ള പരമ്പര കൂടി നയിച്ചിരുന്നെങ്കിലും കോഹ്ലിയ്ക്ക് നായകനയി 100 മത്സരങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമായിരുന്നു.

2014ല്‍ കോലി നായക സ്ഥാനമേറ്റെടുക്കുമ്പോള്‍ ടെസ്റ്റ് റാങ്കിങ്ങില്‍ 7ാം സ്ഥാനത്തായിരുന്നു ഇന്ത്യ. എന്നാല്‍ കോ്ഹ്ലിയ്ക്ക് കീഴില്‍ ടീം ഇന്ത്യ നേടിയത് ടെസ്റ്റ് റാ്ങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് 42 മാസങ്ങളായിരുന്നു. ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ ആക്രമണോത്സുകമായ ടീമാക്കി മാറ്റിയത് കോഹ്ലിയായിരുന്നു. ടെസ്റ്റില്‍ കൂടുതല്‍ ഇരട്ട സെഞ്ചുറികള്‍ നേടുന്ന ക്യാപ്റ്റന്‍, ഏറ്റവും കൂടുതല്‍ ടെസ്റ്റ്് റണ്‍സുള്ള ഇന്ത്യന്‍ നായകന്‍, കൂടുതല്‍ ടെസ്റ്റ് സെഞ്ച്വറി നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ തുടങ്ങിയ നേട്ടങ്ങളെല്ലാം പേരിലുണ്ട്.

ഇന്ത്യന്‍ നായകനെന്ന നിലയില്‍ ടെസ്റ്റില്‍ 5864 റണ്‍സ് നേടിയിട്ടുള്ള കോഹ്ലി ഏഴ് ഇരട്ട സെഞ്ച്വറികളും നായനായി അടിച്ചുകൂട്ടി. 20 ലധികം സെഞ്ച്വറികളാണ് നായകനായ ശേഷം കോഹ്ലി ടെസ്റ്റില്‍ നേടിയിട്ടുള്ളത്. ക്യാപ്റ്റനായുള്ള അരങ്ങേറ്റ മത്സരത്തില്‍ തന്നെ രണ്ട് ഇന്നിംഗ്‌സുകളിലും കോഹ്ലി സെഞ്ച്വറി നേടിയിരുന്നു.