വിരാട്‌കോഹ്ലിയുടെ തീരുമാനം വ്യക്തിപരം ; അദ്ദേഹം ഇനിയും ടീമില്‍ ഉണ്ടാകുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് അധികൃതര്‍

വിരാട് കോഹ്ലിയുടെ തീരുമാനം വ്യക്തിപരമാണെന്നും ടെസ്റ്റ് നായകസ്ഥാനം ഒഴിയാനുള്ള അദ്ദേഹത്തിന്റെ തീരുമാനത്തെ മാനിക്കുന്നെന്നും ബിസിസിഐ തലവന്‍ സൗരവ് ഗാംഗുലി. ടെസ്റ്റില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച നായകന്‍ ശനിയാഴ്ച ഏഴുവര്‍ഷം നീണ്ട തന്റെ കാലാവധി മതിയാക്കി പടിയിറങ്ങി. ദക്ഷിണാഫ്രിക്കയ്ക്ക് എതിരേയുള്ള പരമ്പര 2-1 ന് തോറ്റതിന് പിന്നാലെയായിരുന്നു ഇന്ത്യന്‍ നായകന്‍ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍സ്ഥാനം രാജിവെച്ചൊഴിഞ്ഞത്.

വിരാട്‌കോഹ്ലിയ്ക്ക് കീഴില്‍ ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റിലും ഇന്ത്യ അതിദ്രുതമാണ് കരുത്തുനേടിയത്. ഇത അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമാണ്. അതിനെ ബിസിസിഐ ബഹുമാനിക്കുന്നു. ടീമിനെ പുതിയ ഉയരങ്ങളിലേക്ക നയിക്കാന്‍ ഈടീമിലെ പരപപ്രധാന അംഗമെന്ന നിലയില്‍ അദ്ദേഹം ഇനിയും ടീമിലുണ്ടാകും. ഗാംഗുലി ട്വീറ്റില്‍ കുറിച്ചു. ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിജയം നേടിയ നായകന്മാരുടെ പട്ടികയില്‍ നാലാമനാണ് വിരാട് കോഹ്ലി.

53 വിജയങ്ങളുള്ള ഗ്രെയിം സ്മിത്താണ് ഒന്നാമന്‍. 48 വിജയങ്ങളിലേക്ക ഓസ്‌ട്രേലിയയെ നയിച്ച റിക്കി പോണ്ടിംഗാണ് രണ്ടാമന്‍. 41 വിജയങ്ങളുള്ള സ്റ്റീവ് വോയാണ് മൂന്നാമന്‍. 2014 ല്‍ ഓസ്‌ട്രേലിയയ്ക്ക് എതിരേയുള്ള പരമ്പരയ്ക്ക് ഇടയില്‍ ധോനി നായകസ്ഥാനം ഒഴിഞ്ഞതിന് പിന്നാലെയാണ് കോഹ്ലിയെ നായകനായി നിയോഗിച്ചത്. ട്വന്റി20 നായകസ്ഥാനത്ത് നിന്നും പടിയിറങ്ങണമെന്ന് തന്നോട് ബിസിസിഐ ആവശ്യപ്പെട്ടെന്ന കോഹ്ലിയുടെ വെളിപ്പെടുത്തല്‍ വലിയ വിവാദമാണ് ഉയര്‍ത്തിവിട്ടത്.