ഇംഗ്ലണ്ടിന് എതിരെ ആ താരത്തെ ടീമില്‍ എത്തിക്കാന്‍ കോഹ്‌ലി ചരടുവലിച്ചു; റിപ്പോര്‍ട്ട്

ഈ വര്‍ഷം മാര്‍ച്ചില്‍ ഇംഗ്ലണ്ടിനെതിരെ നാട്ടില്‍ വെച്ചു നടന്ന ഏകദിന പരമ്പരയില്‍ സീനിയര്‍ താരം ശിഖാര്‍ ധവാനെ ടീമിലേക്ക് കൊണ്ടു വരാന്‍ കോഹ്‌ലി കഠിനമായി പരിശ്രമിച്ചെന്ന് റിപ്പോര്‍ട്ട്. ടി20 ടീമില്‍ സ്ഥാനം നഷ്ടപ്പെട്ടിരുന്ന ധവാനെ ടീമില്‍ ഉള്‍പ്പെടുത്തിയേ തീരൂവെന്ന് കോഹ് ലി വാശിപിടിച്ചതോടെയാണ് താരത്തെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

വിജയ് ഹസാരെ ട്രോഫിയില്‍ മികച്ച പ്രകടനം കാഴ്ച വെച്ച മറ്റൊരു ഓപ്പണറെ സ്‌ക്വാഡിലേക്ക് കൊണ്ടു വരാനാണ് സെലക്ടര്‍മാര്‍ക്ക് താത്പര്യമുണ്ടായിരുന്നത്. എന്നാല്‍ ധവാന്‍ ടീമില്‍ വേണമെന്ന് കോഹ്‌ലി വാശിപിടിച്ചെന്നു റിപ്പോട്ടില്‍ പറയുന്നു.

IND vs ENG 1st ODI highlights: India wins by 66 runs; Prasidh takes 4 wkts | Business Standard News

അതേസമയം ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്കുള്ള ടീമില്‍ ഇടം പിടിച്ച ധവാന്‍ മികച്ച പ്രകടനമാണ് പരമ്പരയില്‍ കാഴ്ച വെച്ചത്. ആദ്യ മത്സരത്തില്‍ 98 റണ്‍സെടുത്ത് കളിയിലെ കേമനായ താരം മൂന്നാമത്തെ മത്സരത്തില്‍ 67 റണ്‍സും സ്‌കോര്‍ നേടിയിരുന്നു.