IND vs BAN: 15 പന്തില്‍ 4 തവണ പുറത്ത്, ബോളര്‍ ഓരേയൊരാള്‍, അസ്വസ്ഥനായി കോഹ്‌ലി, കാണ്‍പൂരിലും നിലംതൊട്ടേക്കില്ല

ചെന്നൈയില്‍ ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലി ദയനീയ പ്രകടനനമാണ് കാഴ്ചവെച്ചത്. 6, 17 റണ്‍സ് എന്നിങ്ങനെയാണ് രണ്ടിംന്നിംഗ്‌സുകളിലായുള്ള താരത്തിന്റെ സ്‌കോര്‍. ഹസന്‍ മഹ്‌മൂദ് അദ്ദേഹത്തെ ആദ്യ ഇന്നിംഗ്സില്‍ പുറത്താക്കി, രണ്ടാം ഇന്നിംഗ്സില്‍ ബംഗ്ലാദേശ് സ്പിന്നര്‍ മെഹിദി ഹസന്‍ മിറാസ് അദ്ദേഹത്തിന്റെ വിക്കറ്റ് വീഴ്ത്തി.

കാണ്‍പൂരില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ താരത്തിന്റെ തിരിച്ചുവരവാണ് എല്ലാ കണ്ണുകളും ഉറ്റുനോക്കുന്നത്. പക്ഷേ ഗെയിമിന് മുമ്പായി നെറ്റ്‌സില്‍ അദ്ദേഹത്തിന് വലിയ തിരിച്ചടി നേരിട്ടു. ഇന്ത്യന്‍ എക്സ്പ്രസ് പറയുന്നതനുസരിച്ച്, ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബുംറയ്ക്കെതിരെ നെറ്റ്സില്‍ 15 പന്തുകള്‍ നേരിട്ട അദ്ദേഹം നാല് തവണ പുറത്തായി.

സ്പിന്‍ ത്രയങ്ങളായ രവിചന്ദ്രന്‍ അശ്വിനും രവീന്ദ്ര ജഡേജയും അക്‌സര്‍ പട്ടേലും പന്തെറിയുന്ന മറ്റൊരു വലയിലേക്ക് കോഹ്ലി നീങ്ങിയെങ്കിലും അദ്ദേഹത്തിന് രക്ഷയുണ്ടായില്ല. കോഹ്ലി ജഡേജയെ അടിക്കാന്‍ ശ്രമിച്ചെങ്കിലും ഒരു ഇന്‍സൈഡ്-ഔട്ട് ഷോട്ട് കളിക്കാന്‍ ശ്രമിക്കുന്നതിനിടെ സ്റ്റാര്‍ ബാറ്ററിന് മൂന്ന് തവണ പന്ത് പൂര്‍ണ്ണമായും മിസ്സായി. ഇത് കോഹ്ലിയെ അസ്വസ്ഥനാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പിന്നീട് അക്‌സറിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായി. പിന്നീട് ശുഭ്മാന്‍ ഗില്ലിന് വഴിമാറിയ കോഹ്‌ലി നെറ്റ്‌സില്‍ നേരിട്ട അവസാന പന്തായിരുന്നു അത്.

Latest Stories

പുരാവസ്തുക്കള്‍ കള്ളക്കടത്ത് നടത്തുന്ന അന്താരാഷ്ട്ര സംഘം, ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തലയുടെ വെളിപ്പെടുത്തലില്‍ മൊഴിയെടുക്കാന്‍ എസ്‌ഐടി

നിരപരാധിയാണെന്ന് പറഞ്ഞു അഞ്ചാം ദിനം മുഖ്യമന്ത്രിക്ക് ദിലീപിന്റെ കത്ത്; അന്വേഷണം അട്ടിമറിക്കാനും തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് കാണിക്കാനും 'ദിലീപിനെ പൂട്ടണ'മെന്ന പേരില്‍ വാട്‌സാപ്പ് ഗ്രൂപ്പ്, മഞ്ജുവിന്റെ വ്യാജ പ്രൊഫലുണ്ടാക്കി ഗ്രൂപ്പില്‍ ചേര്‍ത്തു; ഒടുവില്‍ നടിയെ ആക്രമിച്ച കേസില്‍ വിധി നാളെ

കര്‍ണാടകയിലെ രാഷ്ട്രീയ ബന്ധത്തില്‍ ഫാം ഹൗസുകള്‍ തോറും ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍?; രാഷ്ട്രീയ നേട്ടത്തിന് വേണ്ടി അറസ്റ്റ് വൈകിപ്പിച്ച പൊലീസ്?; ആരോപണ പ്രത്യാരോപണങ്ങളില്‍ ഇടതും വലതും

“കൊച്ചി: പുരോഗതിയുടെ പേരിൽ ശ്വാസം മുട്ടുന്ന നഗരം”

'ഓഫീസ് സമയം കഴിഞ്ഞാൽ ജോലിസ്ഥലത്ത് നിന്നുള്ള കോളുകൾ പാടില്ല'; ലോക്‌സഭയില്‍ സ്വകാര്യ ബിൽ അവതരിപ്പിച്ച് സുപ്രിയ സുലെ

കണക്കുകൂട്ടലുകൾ പിഴച്ചു, തെറ്റുപറ്റിയെന്ന് സമ്മതിച്ച് ഇന്‍ഡിഗോ സിഇഒ; കാരണം കാണിക്കല്‍ നോട്ടീസിന് ഇന്ന് രാത്രിയ്ക്കകം മറുപടി നല്‍കണമെന്ന് ഡിജിസിഎ

കേന്ദ്രപദ്ധതികൾ പലതും ഇവിടെ നടപ്പാക്കാനാകുന്നില്ല, ഇടതും വലതും കലുഷിതമായ അന്തരീക്ഷം സൃഷ്ടിച്ച് മുതലെടുക്കുന്നു: സുരേഷ്‌ ഗോപി

സഞ്ജു സാംസന്റെ കാര്യത്തിൽ തീരുമാനമായി; ഓപണിംഗിൽ അഭിഷേകിനോടൊപ്പം ആ താരം

കോഹ്‌ലിയും രോഹിതും രക്ഷിച്ചത് ഗംഭീറിന്റെ ഭാവി; താരങ്ങൾ അവരുടെ പീക്ക് ഫോമിൽ

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും