'മികച്ച ഇന്നിംഗ്‌സ് സവിശേഷമായ ഒരു കല, കോഹ്‌ലിക്ക് ഒരിക്കലും സച്ചിനാവാന്‍ കഴിയില്ല'

സച്ചിന്‍ ടെണ്ടുല്‍ക്കറിനെ പോലെയാവാന്‍ ഒരിക്കലും വിരാട് കോഹ്‌ലിക്കാവില്ലെന്ന് ഇന്ത്യന്‍ മുന്‍ താരം ആകാശ് ചോപ്ര. സച്ചിന്‍ എല്ലാത്തരം ഷോട്ടുകള്‍ കളിക്കുന്ന താരമാണെങ്കിലും കോഹ്‌ലിക്ക് അതില്‍ പരിമിതികളുണ്ടെന്നും മികച്ച ഇന്നിംഗ്‌സ് സവിശേഷമായ ഒരു കലയാണെന്നും ചോപ്ര പറഞ്ഞു.

‘ഈ സമയത്ത് കോഹ്‌ലി കൂടുതല്‍ ക്ഷമ കാട്ടുകയാണ് ചെയ്യേണ്ടത്. 2004ല്‍ സച്ചിന്‍ സിഡ്നിയില്‍ കളിച്ച ഇന്നിംഗ്സ് നോക്കുക. ഡ്രൈവിന് ശ്രമിച്ച് സച്ചിന്‍ പുറത്തായതോടെ ഒരു ഡ്രൈവ് പോലുമില്ലാതെ മികച്ച ഇന്നിംഗ്സ്  കാഴ്ചവെച്ചു. ഇതേ വഴിയിലൂടെ കോഹ്‌ലിയോട് പോകാന്‍ ഞാന്‍ പറയില്ല. കാരണം കോഹ്‌ലിക്കാളും മികച്ച ഷോട്ടുകള്‍ സച്ചിന് കളിക്കാനറിയാം. കൂടാതെ അത്തരമൊരു ഇന്നിംഗ്സ് സവിശേഷമായ കലയാണ്.’

Ashes 2021-22: There Is No Contest At All - Aakash Chopra On Australia's Dominance Over England

‘ബോണ്‍സറുകള്‍ കളിക്കാന്‍ കോഹ്‌ലിക്ക് പ്രശ്നങ്ങളുണ്ടെന്ന് കരുതുന്നില്ല. ഓഫ് സ്റ്റമ്പ് എവിടെയാണെന്ന തിരിച്ചറിവോടെ ബാറ്റ് ചെയ്യുകയാണ് വേണ്ടത്. കൂടുതല്‍ പന്തുകളെ ഒഴിവാക്കി കളിക്കാന്‍ സാധിക്കണം. പന്തിന്റെ ലൈനെ കൃത്യമായി മനസ്സിലാക്കുന്നതിലും പ്രശ്നങ്ങളുണ്ട്’ ആകാശ് ചോപ്ര പറഞ്ഞു.

Kohli has made no official request for break from ODI series in South Africa: BCCI official

സമീപകാലത്തെ കോഹ്‌ലിയുടെ പ്രകടനം ഏവരേയും നിരാശപ്പെടുത്തുന്നതാണ്. ഒരു കാലത്ത് തുടര്‍ സെഞ്ച്വറികളുമായി ഞെട്ടിച്ചിരുന്ന താരത്തിന് ഇപ്പോള്‍ രണ്ട് വര്‍ഷത്തിലേറെയായിട്ട് ഒരു സെഞ്ച്വറി പോലും നേടാനായിട്ടില്ല. കവര്‍ ഡ്രൈവുകളുടെ രാജകുമാരനായ കോഹ്‌ലി ഇപ്പോള്‍ കവര്‍ ഡ്രൈവിനുള്ള ശ്രമിക്കുമ്പോള്‍ പാളിച്ച പറ്റിയാണ് പുറത്താകുന്നത്.