വീരാടം, ഈ സൂര്യോദയം, ഇന്ത്യൻ മണ്ണിൽ വന്ന് പരമ്പര നേടാൻ നീയൊക്കെ ഇത്തിരി കൂടി മൂക്കണം കങ്കാരൂസ്

അടിക്ക് തിരിച്ചടി എന്ന് ഓർമിപ്പിച്ചുകൊണ്ട് തങ്ങളുടെ മണ്ണിൽ വന്നിട്ട് പരമ്പര എന്ന് പറഞ്ഞുകൊണ്ട് ഓസ്‌ട്രേലിയയെ തകർത്തെറിഞ്ഞ് ഇന്ത്യക്ക് ൬ വിക്കറ്റ് ജയം. ഓസ്ട്രേലിയ മറികടക്കാൻ ഇന്ത്യയെ സഹായിച്ചത് സൂര്യകുമാർ യാദവിന്റെയും കോഹ്ലിയുടെയും തകർപ്പൻ അർദ്ധ സെഞ്ചുറികൾ.

ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഓസീസിനായി കാമറൂണ്‍ ഗ്രീന്‍ തകർപ്പൻ തുടക്കമാണ്, കണ്ണടച്ച് തുറക്കുന്ന നേരം കൊണ്ട് ഓസ്‌ട്രേലിയൻ സ്കോർ ബോർഡ് കുതിച്ചു. നായകൻ ഫിഞ്ചിനെ തുടക്കത്തിലേ നഷ്ടവും ആയെങ്കിലും ഗ്രിൻ കുലുങ്ങിയില്ല. ബുംറ ഉൾപ്പടെ ഇന്ത്യയുടെ എല്ലാ ബൗളറുമാരെയും ഗ്രീൻ തല്ലിച്ചതച്ചു. 19 പന്തില്‍ ഗ്രീന്‍ അമ്പത് തികച്ചു. ഓസീസ് ഇന്നിംഗ്‌സില്‍ ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ അഞ്ചാം ഓവറിലെ അവസാന പന്തില്‍ ഗ്രീന്‍ പുറത്താകുമ്പോള്‍ 21 പന്തില്‍ 52 റണ്‍സുണ്ടായിരുന്നു സ്വന്തം പേരില്‍.കുറിച്ചത്.

അതിനുശേഷം കണ്ടത് ഇന്ത്യൻ ബൗളറുമാർ മനോഹരമായി തിരിച്ചുവരുന്ന കാഴ്ചയാണ്. അക്‌സർ പട്ടേൽ തന്നെ എന്തിനാണ് ജഡേജക്ക് പകരം ടീമിൽ എടുത്തത് എന്ന് കാണിക്കുന്ന രീതിയിൽ ഉള്ള ബൗളിംഗ്. മദ്യ ഓവറുകളിൽ റൺ ഒഴുക്ക് നിയന്ത്രിച്ച താരം മൂന്ന് വിക്കറ്റാണ് നേടിയത്. 17 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഓസീസ് സ്‌കോര്‍ 140-6. എന്നാല്‍ പിന്നീട് കഥമാറി. സാംസ് -ടിം ഡേവിഡ് സഖ്യം അവസാന ഓവറുകളിൽ തകർത്തടിച്ചതോടെ സ്കോർ 180 കടന്നു.

ഇന്ത്യൻ മറുപടി തുടക്കത്തിലേ രാഹുൽ എന്നിവരെ നഷ്ടം ആയെങ്കിലും സൂര്യകുമാർ കോഹ്ലി സഖ്യം ഇന്ത്യയെ തകർച്ചയിൽ നിന്ന് കരകയറ്റി. സൂര്യകുമാറിന് തുടക്കാട്ജിൽ പിന്തുണ കൊടുത്ത കോഹ്ലി ആ ഇന്നിംഗ്സ് ആസ്വദിച്ചു. ഒടുവിൽ സൂര്യകുമാർ പുറത്തായതിന് ശേഷം ആക്രമിച്ച കോഹ്ലി വിജയത്തിന് തൊട്ടടുത്ത് വെച്ചാണ് മടങ്ങിയത്.