അടിച്ചുവീഴ്ത്തി; പിന്നെ ആശ്വസിപ്പിച്ചു; ഇതാണ് മാന്യന്മാരുടെ കളി

ക്രിക്കറ്റ് മാന്യന്മാരുടെ കളിയണെന്ന് ഒരിക്കല്‍ കൂടി തെളിച്ച സംഭവ വികാസങ്ങള്‍ക്ക് സാക്ഷിയായി ഇന്ത്യ-ശ്രീലങ്ക രണ്ടാം ടെസ്റ്റ്, ഇന്ത്യന്‍ താരം മുരളി വിജയുടെ കനത്ത സ്വീപ് ഷോട്ട് സില്ലി പോയന്റില്‍ ലങ്കന്‍ താരം സമരവിക്രമയുടെ നെഞ്ചില്‍ പതിച്ചതോടെയാണ് ക്രിക്കറ്റ് ലോകം അസാധാരണമായ കാഴ്ച്ചകള്‍ക്ക് വേദിയായത്.

ഇന്ത്യന്‍ ബാറ്റിംഗിന്റെ 69ാം ഓവറിലായിരുന്നു സംഭവം. ഹെരാത്തിന്റെ പന്തില്‍ മുരളി വിജയുടെ സ്വീപ് ഷോട്ടാണ് സമരവിക്രമയുടെ നെഞ്ചില്‍ പതിച്ചത്. ഇതോടെ പന്ത് കൊണ്ട് വേദനിച്ച് പുളഞ്ഞ ലങ്കന്‍ താരം ഗ്രൗണ്ടില്‍ കിടന്നുരുളുകയായിരുന്നു.

ഉടന്‍ തന്നെ ലങ്കന്‍ ടീം ഡോക്ടറെത്തി താരത്തെ പരിശോധിച്ചു. ഇതിനിടെ സമരവിക്രമയ്ക്ക് ആശ്വസിപ്പിക്കാനും കൈകാടുക്കാനും മുരളി വിജയ് തയ്യാറായത് ക്രിക്കറ്റ് ലോകത്തിന് മറക്കാനാകാത്ത കാഴ്ച്ചയായി. ആ ദൃശ്യങ്ങള്‍ കാണുക

മത്സരത്തില്‍ മുരളി വിജയ് സെഞ്ച്വറി നേടിയിരുന്നു. 221 പന്തില്‍ 128 റണ്‍സാണ് വിജയ് നേടിയത്. വിജയ്ക്ക് പുറമെ പൂജാരയും രോഹിത്തും സെഞ്ച്വറിയും വിരാട് കോഹ്ലി ഡബിള്‍ സെഞ്ച്വറിയും നേടിയത് ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചിരുന്നു.