വീണ്ടും പൃഥ്വി 'ഷോ'; 122 പന്തില്‍ 165 റണ്‍സ്, കര്‍ണാടക വിയര്‍ക്കും

വിജയ് ഹസാരെ ട്രോഫിയില്‍ മുംബൈയ്ക്കായി മികച്ച ഫോം തുടര്‍ന്ന പൃഥ്വി ഷാ. സെമി പോരാട്ടത്തില്‍ കര്‍ണാടകയ്‌ക്കെതിരെ തകര്‍പ്പന്‍ സെഞ്ച്വറി നേടി ടീമിന് മികച്ച സ്‌കോര്‍ സമ്മാനിച്ചിരിക്കുകയാണ് താരം. 122 പന്തില്‍നിന്ന് 165 റണ്‍സടിച്ച ഷായുടെ മികവില്‍ മുംബൈ 49.2 ഓവറില്‍ 322 റണ്‍സ് നേടി.

48 പന്തില്‍നിന്നാണ് ഷാ അര്‍ദ്ധ സെഞ്ച്വറി പിന്നിട്ടത്. 79 പന്തില്‍ സെഞ്ച്വറി നേടിയ ഷാ 111 പന്തില്‍നിന്ന് 50 കടന്നു. മറ്റൊരു ഇരട്ടസെഞ്ച്വറി നേട്ടത്തിലേക്ക് നീങ്ങുന്ന എന്നിരിക്കെ വ്യക്തിഗത സ്‌കോര്‍ 165ല്‍ നില്‍ക്കെ വൈശാഖ് ഷായെ എല്‍ബിയില്‍ കുരുക്കി. 17 ഫോറും 7 സിക്‌സും അടങ്ങുന്നതായിരുന്നു ഷായുടെ ഇന്നിംഗ്‌സ്.

Vijay Hazare Trophy: Prithvi Shaw Smashes 185* As Mumbai Thrash Saurashtra By 9 Wickets To Enter Semi-Finals | Cricket News

മുംബൈയ്ക്കായി ഷംസ് മുളാനി 45 റണ്‍സെടുത്തു. ശിവം ദുബൈ 27ഉം അമാന്‍ ഹക്കിം 25 ഉം റണ്‍സെടുത്ത് പുറത്തായി. മറ്റാര്‍ക്കും മുംബൈ നിരയില്‍ തിളങ്ങാനായില്ല.

കര്‍ണാടകയ്ക്കായി വൈശാഖ് 9.2 ഓവറില്‍ 56 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. പ്രാസിദ് കൃഷ്ണയ്ക്ക് മൂന്നും റോണിത് മോറെ, ശ്രേയസ് ഗോപാല്‍, കൃഷ്ണപ്പ ഗൗതം എന്നിവര്‍ക്ക് ഓരോ വിക്കറ്റും വീഴ്ത്തി.