രണ്ടു മത്സരങ്ങള്‍ പരാജയപ്പെട്ടവര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍, ഒരു മത്സരം മാത്രം തോറ്റ ഞങ്ങള്‍ പുറത്ത്; നിരാശാജനകമെന്ന് ഋതുരാജ്

വിജയ് ഹസാരെ ട്രോഫിയില്‍ നന്നായി പെര്‍ഫോം ചെയ്തിട്ടും മഹാരാഷ്ട്രയ്ക്കു ക്വാട്ടര്‍ ഫൈനലിലേക്കു യോഗ്യത നേടാന്‍ കഴിയാതെ പോയത് നിരാശാജനകമാണെന്നു നായകന്‍ ഋതുരാജ് ഗെയ്ക്വാദ്. അഞ്ച് മത്സരങ്ങളില്‍ നാലിലും മഹാരാഷ്ട ജയിച്ചെങ്കിലും നെറ്റ് റണ്‍റേറ്റില്‍ കേരളത്തോട് പിന്നിലാകുകയിരുന്നു.

‘അഞ്ചു മല്‍സരങ്ങളില്‍ നാലിലും ജയിക്കാന്‍ ടീമിനു സാധിച്ചു. മറ്റു ചില ഗ്രൂപ്പുകളില്‍ രണ്ടു മല്‍സരങ്ങളില്‍ പരാജയപ്പെട്ട ചില ടീമുകള്‍ (ഹിമാചല്‍ പ്രദേശ്, വിദര്‍ഭ, തമിഴ്നാട്, കര്‍ണാടക) ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നിട്ടുണ്ട്. ക്രിക്കറ്റില്‍ ഇവയൊക്കെ സംഭവിക്കാവുന്നതാണ്. എങ്കിലും നിരാശയുണ്ട്’ ഋതുരാജ് പറഞ്ഞു.

Vijay Hazare Trophy: Ruturaj Gaikwad smashes 4th century in 5 matches;  joins Virat Kohli, Prithvi Shaw in elite list | Cricket - Hindustan Times

തങ്ങള്‍ക്കെതിരായ മല്‍സരത്തില്‍ വിജയം തട്ടിയെടുത്ത കേരളത്തിന്റെ ഏഴാം വിക്കറ്റ് കൂട്ടുകെട്ടിനെ റുതുരാജ് അഭിനന്ദിച്ചു. കേരളത്തിന്റെ ഏഴാം വിക്കറ്റ് ജോടി വളരെ നന്നായി ബാറ്റ് ചെയ്തിരുന്നു. നമ്മള്‍ എതിരാളികള്‍ക്കും ക്രെഡിറ്റ് നല്‍കണം. ഈ കൂട്ടുകെട്ട് പൊളിക്കാന്‍ ഞങ്ങള്‍ കഴിവിന്റെ പരമാവധി ശ്രമിച്ചിട്ടും സാധിച്ചില്ല. റണ്‍റേറ്റ് പിന്നീട് നിര്‍ണായകമാവുമെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. അതുകൊണ്ടാണ് ഉത്തരാഖണ്ഡിനെതിരേ ഫീല്‍ഡിങ് തിരഞ്ഞെടുത്തത്.’

‘ഖേദകരമെന്നു പറയട്ടെ, ഈ പിച്ചില്‍ വേഗത്തില്‍ റണ്ണെടുക്കുകയെന്നത് ബുദ്ധിമുട്ടായിരുന്നു. കളിയുടെ രണ്ടാംപകുതിയില്‍ വിക്കറ്റിന്റെ സ്വഭാവം മാറുകയും ചെയ്തിരുന്നു. ചില സമയങ്ങളില്‍ ഭാഗ്യം കൂടി ഒപ്പം നില്‍ക്കണം, ഞങ്ങളെ സംബന്ധിച്ച് അതുണ്ടായില്ല’ ഋതുരാജ് പറഞ്ഞു.

Vishnu to Sanju, Sijomon with hope; An exciting win for Kerala! -  YoursWriter

Read more

കേരളത്തിനെതിരായ മത്സരത്തില്‍ ഋതുരാജിന്റെ (124) സെഞ്ച്വറിക്കരുത്തില്‍ ആദ്യം ബാറ്റ് ചെയ്ത മധ്യപ്രദേശ് എട്ടു വിക്കറ്റിന് 291 റണ്‍സ് നേടിയിരുന്നു. റണ്‍ചേസില്‍ കേരളം ഒരു ഘട്ടത്തില്‍ ആറു വിക്കറ്റിന് 120 റണ്‍സെന്ന നിലയില്‍ പതറിയിരുന്നു. എന്നാല്‍ അപരാജിതമായ ഏഴാം വിക്കറ്റില്‍ 174 റണ്‍സിന്റെ വമ്പന്‍ കൂട്ടുകെട്ടുമായി വിഷ്ണു വിനോദ് (100*), സിജോമോന്‍ ജോസഫ് (71*) ജോടി കേരളത്തിനു ത്രസിപ്പിക്കുന്ന വിജയം സമ്മാനിക്കുകയായിരുന്നു.