വിമര്‍ശകരുടെ വായടപ്പിച്ച് പൃഥ്വി 'ഷോ'; പോണ്ടിച്ചേരിക്കെതിരെ ഡബിള്‍ സെഞ്ച്വറി

വിജയ് ഹസാരെ ട്രോഫിയില്‍ പോണ്ടിച്ചേരിക്കെതിരായ മത്സരത്തില്‍ മുബൈയുടെ ഇന്ത്യന്‍ യുവതാരം പൃഥ്വി ഷായ്ക്ക് ഡബില്‍ സെഞ്ച്വറി. 142 ബോളില്‍ 27 ഫോറിന്റെയും 4 സിക്‌സിന്റെയും അകമ്പടിയിലാണ് ഷാ 200 റണ്‍സ് നേടിയത്.

ഷായുടെ ഡബിള്‍ സെഞ്ച്വറി മികവില്‍ പോണ്ടിച്ചേരിക്കെതിരെ മുംബൈ മികച്ച സ്‌കോറിലേക്ക് നീങ്ങുകയാണ്. 45 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ മുംബൈ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 370 റണ്‍സ് എടുത്തിട്ടുണ്ട്.

Ranji Trophy: Prithvi Shaw slams 200 as Mumbai in total command against Baroda - myKhel

ജയ്പൂരില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബൈയ്ക്ക് വേണ്ടി ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്ത ഷാ തുടക്കം മുതല്‍ ആഞ്ഞടിച്ചു. ബൗണ്ടറികള്‍ കൊണ്ട് ഷാ നിറഞ്ഞാടിയപ്പോള്‍ മുംബൈ സ്‌കോര്‍ ടി20 വേഗത്തില്‍ കുതിച്ചു.

മറുവശത്ത് 10 റണ്‍സെടുത്ത യാശ്വസി ജൈസ്വാള്‍ അതിവേഗം പുറത്തായെങ്കിലും, പിന്നാലെയെത്തിയ ആദിത്യ താരെ, ഷായ്ക്ക് മികച്ച പിന്തുണ നല്‍കി. ആദിത്യ 56 റണ്‍സെടുത്ത് പുറത്തായി. ഷായ്‌ക്കൊപ്പം 97* റണ്‍സുമായി സൂര്യകുമാര്‍ യാദവാണ് നിലവില്‍ ക്രീസില്‍.