53 ബോളില്‍ 149; ബിഹാറിനെ 9 വിക്കറ്റിന് തകര്‍ത്ത് കേരളം

വിജയ് ഹസാരെ ട്രോഫിയില്‍ അഞ്ച് മത്സരങ്ങളില്‍നിന്ന് നാലു ജയവുമായി നോക്കൗട്ട് സാധ്യത സജീവമാക്കി കേരളം.  ഇന്ന് നടന്ന മത്സരത്തില്‍ കേരളം ബിഹാറിനെ 9 വിക്കറ്റിന് തകര്‍ത്തു. ബീഹാര്‍ മുന്നോട്ടുവെച്ച 149 റണ്‍സിന്റെ വിജയലക്ഷ്യം 41.1 ബോളുകള്‍ ബാക്കി നില്‍ക്കെ വെറും 52 ബോളില്‍ കേരളം മറികടന്നു.

32 പന്തില്‍ നാലു ഫോറും 10 സിക്‌സും സഹിതം 87 റണ്‍സുമായി പുറത്താകാതെ നിന്ന റോബിന്‍ ഉത്തപ്പയാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍. വിഷ്ണു വിനോദ് 12 പന്തില്‍ രണ്ടു ഫോറും നാലു സിക്‌സും സഹിതം 37 റണ്‍സെടുത്തു. സഞ്ജു സാംസണ്‍ ഒന്‍പത് പന്തില്‍ രണ്ടുവീതം സിക്‌സും ഫോറും സഹിതം 24 റണ്‍സുമായി പുറത്താകാതെ നിന്നു.

Vijay Hazare Trophy 2020-21: Sreesanth takes a five-wicket haul after IPL auction snub
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബിഹാര്‍ 40.2 ഓവറില്‍ 148 റണ്‍സിന് എല്ലാവരും പുറത്തായി. 9 ഓവറില്‍ 30 റണ്‍സ് മാത്രം വഴങ്ങി ശ്രീശാന്ത് നാല് വിക്കറ്റ് വീഴ്ത്തി. ജലജ് സക്സേന 10 ഓവറില്‍ 30 റണ്‍സ് മാത്രം വഴങ്ങി മൂന്നും എം.ഡി നിധീഷ് എട്ട് ഓവറില്‍ 30 റണ്‍സ് വഴങ്ങി രണ്ടും വിക്കറ്റ് വീഴ്ത്തി. അക്ഷയ് ചന്ദ്രന്‍ ഒരു വിക്കറ്റ് വീഴ്ത്തി.

Read more

89 പന്തില്‍ ആറു ഫോറും മൂന്നു സിക്സും സഹിതം 64 റണ്‍സെടുത്ത ബാബുല്‍ കുമാറാണ് ബിഹാറിന്റെ ടോപ് സ്‌കോറര്‍. എലീറ്റ് ഗ്രൂപ്പ് സിയില്‍ 16 പോയിന്റുമായി ഒന്നാം സ്ഥാനത്തേക്ക് കയറിയാണ് കേരളം നോക്കൗട്ട് സാധ്യത നിലനിർത്തിയത്.