ഡോക്ടർ കുടുംബത്തിൽ നിന്നും ക്രിക്കറ്റ് ലോകത്തിന് കിട്ടിയ സമ്മാനം

ജോസ് ജോർജ്

മഹാരാഷ്ട്രയിലെ ഒരു അയ്യർ കുടുംബം ,സമർത്ഥന്മാരായ ഡോക്ടറുമാർ,എഞ്ചിനീയറുമാർ, അദ്ധ്യാപകർ എന്നിവരെ നാടിന് സംഭാവന ചെയ്ത കുടുംബത്തിൽ നിന്ന് കായിക രംഗത്തേക്ക് ഒരു ആൾ കടന്നു വരുന്നത് അവർക്ക് ചിന്തിക്കാൻ പോലും സാധിക്കുമാക്കുമായിരുന്നില്ല. എന്നാൽ അവരുടെ പ്രതീക്ഷകൾ തെറ്റിച്ച് പഠനത്തിൽ വളരെ മിടുക്കനായ ഒരു കൊച്ച് പയ്യൻ “വെങ്കിടേഷ് അയ്യർ” ക്രിക്കറ്റ് ആണ് തന്റെ വഴിയെന്ന് പറഞ്ഞു പരിശീലനം നടത്താനും കൂട്ടുകാരുമായി ക്രിക്കറ്റ് കളിക്കാനും സമയം കണ്ടെത്തി .

അച്ഛൻ രാജശേഖരൻ അയ്യർക്ക് മകന്റെ തീരുമാനയത്തോടെ യോജിക്കാൻ പറ്റിയിരുന്നില്ല. പക്ഷെ മകന്റെ കഠിനമായ അർപ്പണ ബോധവും മികവും കണ്ട് അതിശയിച്ച പിതാവ് മകന്റെ താത്പര്യത്തിന് സമ്മതം മൂളി. ഇൻഡോർ അപ്പോളോ ഹോസ്പിറ്റലിലെ ഹെഡ് നേഴ്സ് ആയ ‘അമ്മ ഉഷ അയ്യർ മഹാരാജ യെശ്വൻത്രയോ ക്രിക്കറ്റ് ക്ലബ്ബിലേക്ക് മകനെ കൂട്ടികൊണ്ടുപോവുകയും അവിടുത്തെ പരിശീലകൻ ദിനേശ് ശർമ്മ അവന് ബോളുകൾ എറിഞ്ഞു കൊടുക്കുകയും ചെയ്തു. ആ പന്തുകൾ ഒക്കെ വളരെ മികച്ച രീതിയിൽ നേരിട്ട വെങ്കിടേഷിന് എതിരെ അക്കാഡമിയിലെ മികച്ച ബൗളറുമാരും പന്തെറിഞ്ഞു

അവരെയും മികച്ച രീതിയിൽ നേരിട്ട താരത്തിന്റെ ഉള്ളിൽ ഒരു മികച്ച ക്രിക്കറ്റർക്ക് വേണ്ട ജ്വാല ഉണ്ടെന്ന് തിരിച്ചറിഞ്ഞ പരിശീലകൻ അവനെ അവിടെ പരിശീലനത്തിന് ചേർക്കാൻ നിർദേശിച്ചു. ഒടുവിൽ 2 വർഷത്തേക്ക് അക്കാഡമിയിയിൽ അവൻ തുടരട്ടെ എന്ന് തീരുമാനം എടുത്തു. അതിനു ശേഷമുള്ള കാര്യങ്ങൾ പിന്നീട് എന്ന രീതിയിൽ കുടുംബം തീരുമാനിച്ചു. “അവൻ ഒരു അസാധാരണ പ്രതിഭയാണ് സെവാഗ് ഉൾപ്പടെ ഉള്ള താരങ്ങളിൽ കണ്ടിരുന്ന hand eye coordination വെങ്കിടേഷിലും കണ്ടിരുന്നു.അതാണ് അവന്റെ ആയുധം. അവന് കൃത്യമായ നിർദേശങ്ങൾ കൊടുക്കാൻ സാധിക്കുന്ന ഒരു ആൾ ഉണ്ടെങ്കിൽ കരിയർ വേറെ രീതിയിൽ എത്തുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു ” ദിനേശ് ശർമയുടെ വാക്കുകൾ ഇങ്ങനെ. നീ ക്രിക്കറ്റിൽ മികച്ചവൻ ആവുമെന്ന് ഉറപ്പുണ്ടോ എന്ന കോച്ചിന്റെ ചോദ്യത്തിന് ” ഞാൻ ഒരിക്കലും നിങ്ങളെ നിരാശപ്പെടുത്തില്ല കോച്ച് മികച്ചവനാകാൻ ഞാൻ പോരാടും” വെങ്കി മറുപടി പറഞ്ഞു.

ഒരുവേള ക്രിക്കറ്റ് ഉപേക്ഷിക്കേണ്ടതായി വന്നാൽ മറ്റൊരു ബദൽ മാർഗം വേണം എന്ന വാശി ഉണ്ടായിരുന്ന വെങ്കിടേഷ് മികച്ച രീതിയിൽ പിജി പഠനം പൂർത്തിയാക്കി. മിഡിൽ ഓർഡറിൽ ബാറ്റ് ചെയ്തു വലിയ ഷോട്ടുകൾ കളിക്കാൻ ഇഷ്ടപെട്ട വെങ്കിടേഷിനെ കോച്ച് കൂടുതൽ ഉത്തരവാദിത്തം ഏല്പിച്ചു ഓപ്പണർ ആയി ഇറക്കി. ആദ്യം ഭയം തോന്നിയെങ്കിലും പതുക്കെ പതുക്കെ സാഹചര്യവുമായി പൊരുത്തപെട്ട താരം മികച്ച ഇന്നിങ്‌സുകൾ കളിച്ച് ആഭ്യന്തര ടീമിൽ എത്തി. ആഭ്യന്തര ക്രിക്കറ്റിലെ ഗംഭീര പ്രകടനമാണ് കെകെആറിലെത്തിച്ചത്. അവസാന സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ അഞ്ച് ഇന്നിങ്സില്‍ നിന്ന് 75.66 ശരാശരിയില്‍ 227 റണ്‍സ് വെങ്കടേഷ് നേടി. 149.34 സ്ട്രൈക്കറേറ്റിലായിരുന്നു പ്രകടനം. വിജയ് ഹസാരെ ട്രോഫിയില്‍ പഞ്ചാബിനെതിരേ 146 പന്തില്‍ 198 റണ്‍സ് നേടി അദ്ദേഹം കൈയ്യടി നേടി. ഐപിഎല്‍ 2021ലെ താരലേലത്തില്‍ 20 ലക്ഷം രൂപക്കാണ് കെകെആര്‍ വെങ്കടേഷിനെ സ്വന്തമാക്കിയത്.

കോവിഡ് മൂലം ഇന്ത്യൻ മണ്ണിൽ നിന്ന് ഐ പി എൽ ദുബായിൽ എത്തിയതോടെ വെങ്കിടേഷിന്റെയും ടീമിന്റെയും ഭാഗ്യം തെളിഞ്ഞു . ആദ്യമായി സ്ഥാനം കിട്ടിയപ്പോൾ മുതൽ മികച്ച ഓൾ റൌണ്ട് പ്രകടനങ്ങൾ നടത്തി താരം ടീമിന്റെ അഭിവാജ്യ ഘടകമായി . തുടർച്ചയായ ജയങ്ങൾ നേടി പ്ലേയ് ഓഫും ഇപ്പോൾ ഫൈനലിലും എത്തിയ കൊൽക്കത്തയുടെ യാത്രയിൽ ഏറ്റവും നിർണായകമയത് വെങ്കിടേഷ് എന്ന താരത്തിന്റെ വരവ് തന്നെ. സ്വപതുല്യമായ സീസണിലെ പ്രകടനം 20-20 ടീമിന്റെ നേടി പരിശീലന ക്യാമ്പിൽ താരത്തെ എത്തിച്ചിരിക്കുന്നു.

പ്രീമിയർ ലീഗ് സീസണിലെ മികവ് താരത്തെ ഇന്ത്യൻ ടീമിലെത്തിച്ചു .കിവീസിനെതിരെ അരങ്ങേറ്റം കുറിച്ച താരം ആദ്യ മത്സരത്തിൽ തന്നെ മാൻ ഓഫ് ദി മാച്ചായി .അതിനുശേഷം സൗത്താഫ്രിക്കൻ പരമ്പരയിലും തുടർന്ന് വെസ്റ്റ് ഇൻഡീസ് പരമ്പരയിലും താരം കളിച്ചു.ശരാശരി പ്രകടനം നടത്താനും യുവ പ്രതിഭയ്ക്ക് സാധിച്ചു.

ടി20 ലോകകപ്പ് വരാനിരിക്കെ മികച്ച പ്രകടനം പ്രീമിയർ ലീഗ് സീസണിൽ പുറത്തെടുക്കാനാണ് താരം ശ്രമിക്കുന്നത്..