വരുണ്‍ ചക്രവര്‍ത്തിയുടെ അരങ്ങേറ്റം നീളുന്നു; ഇംഗ്ലണ്ട് പരമ്പരയും നഷ്ടമായേക്കും

ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പര പരിക്കിനെ തുടര്‍ന്ന് നഷ്ടമായ വരുണ്‍ ചക്രവര്‍ത്തിയ്ക്ക് ഇംഗ്ലണ്ടിനെതിരാ ടി20 പരമ്പരയും കൈവിട്ടു പോകുന്നു. ഫിറ്റ്നസ് ടെസ്റ്റില്‍ പരാജയപ്പെട്ടതോടെ വരുണ്‍ ചക്രവര്‍ത്തി ടീമില്‍ നിന്ന് പുറത്തായേക്കുമെന്നാണ് വിവരം.

ഇന്ത്യയുടെ പുതിയ ഫിറ്റ്നസ് ചട്ടം താരങ്ങള്‍ക്ക് വലിയ വെല്ലുവിളിയാണ്. 2 കിലോമീറ്റര്‍ 8.5 മിനുട്ടില്‍ ഓടിത്തീര്‍ക്കണം. യോയോ ടെസ്റ്റില്‍ 17.1 എങ്കിലും സ്‌കോര്‍ നേടണം. അല്ലാത്ത പക്ഷം താരങ്ങള്‍ക്ക് ടീമില്‍ അവസരം ലഭിക്കില്ല. പരിക്കിനെത്തുടര്‍ന്ന് മൂന്ന് മാസത്തിലേറെയായി വരുണ്‍ വിശ്രമത്തിലായിരുന്നു.

Varun Chakravarthy: Architect, spinner and a

വരുണിന്റെ കാര്യത്തില്‍ ബി.സി.സി.ഐ അന്തിമ തീരുമാനം ഇതുവരെ അറിയിച്ചിട്ടില്ല. തോളിനേറ്റ പരിക്കിനെ തുടര്‍ന്നാണ് ഓസ്ട്രേലിയന്‍ പര്യടനം വരുണിന് നഷ്ടമായത്. നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്നസ് വീണ്ടെടുക്കുന്നതിനായി വരുണ്‍ മൂന്നു മാസത്തോളമായി പരിശീലനത്തിലായിരുന്നു.

IPL Auction 2019: Varun Chakravarthy aka C.V. Varun, Tamil Nadu

നിലവില്‍ നടക്കുന്ന വിജയ് ഹസാരെ ട്രോഫിയില്‍ തമിഴ്നാടിനുവേണ്ടി വരുണ്‍ കളിക്കുന്നില്ല.സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റിലും വരുണിനെ തമിഴ്നാട് ഉള്‍പ്പെടുത്തിയിരുന്നില്ല. മാര്‍ച്ച് 12,14,16,18,20 തിയതികളിലാണ് ഇംഗ്ലണ്ടിനെതിരായ ടി20 മത്സരങ്ങള്‍.