തുടക്കത്തിലേ പുറത്താക്കിയില്ലെങ്കിൽ അവൻ പണിതരും,മുന്നറിയിപ്പുമായി മുൻ ഓസ്‌ട്രേലിയൻ താരം

സീസണിലെ ആദ്യ സെഞ്ചുറി നേടിയതോടെ ജോസ് ബട്ട്ലർ എതിരാളികൾക്ക് വലിയ ഭീക്ഷണിയായിരിക്കുകയാണ്.മത്സരത്തിന്റെ തുടക്കത്തിലേ താരത്തെ പുറത്താക്കാൻ സാധിച്ചില്ലെങ്കിൽ താരം വലിയ തലവേദന എതിരാളികൾക്ക് സൃഷ്ടിക്കുന്ന കാഴ്ചകൾ നാം മുമ്പും കണ്ടിട്ടുണ്ട്.
ഇന്ന് നടക്കുന്ന മത്സരത്തില്‍ റോയല്‍സിനെ നേരിടാനിരിക്കെ ബാംഗ്ലൂരിന് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് മുന്‍ ഓസീസ് താരം ബ്രാഡ് ഹോഗ്.

“അപകടകാരിയായ ബട്ട്ലറെ തുടക്കത്തിലെ പുറത്താക്കാൻ സിറാജിന് സാധിക്കും. വലംകൈ താരങ്ങൾക്ക് എതിരെ സ്വിങ് കണ്ടത്താൻ സിറാജിന് കഴിയും.അവനെതിരെ പിടിച്ചുനിൽക്കാൻ ബട്ട്ലറിന് സാധിക്കില്ല. ബട്‌ലര്‍ക്കെതിരെ ജോഷ് ഹസല്‍വുഡ്, വാനിന്ദു ഹസരംഗ എന്നിവർക്കും ബട്ട്ലറുടെ വിക്കറ്റ് നേടാൻ സാധിച്ചേക്കും. ബട്‌ലറുടെ ദൗര്‍ബല്യമറിഞ്ഞ് പന്തെറിയുന്നതിലായിരിക്കും ആര്‍സിബിയുടെ നോട്ടം.  മിഡ് വിക്കറ്റില്‍ കരുത്തുറ്റ ഷോട്ടുകള്‍ കളിക്കുന്ന താരമല്ല ബട്ട്ലർ. ലഗ് സ്റ്റമ്പിന് നേരെ പിച്ച് ചെയ്യുന്ന പന്തുകള്‍ ആക്രമിക്കാനുള്ള മിടുക്ക് ബട്‌ലര്‍ക്കില്ല’.ഹോഗ് പറഞ്ഞു

ഐപിഎല്ലിൽ രണ്ട് ഐപിൽ സെഞ്ച്വറി നേട്ടം സ്വന്തമാക്കുന്ന പതിനാറാം താരമായി മാറിയ ബട്ട്ലർ പക്ഷേ മറ്റൊരു നാണക്കേടിന്റെ നേട്ടത്തിന് അവകാശിയായി മാറിയതും വിചിത്രമായി.  66 ബോളിൽ നിന്നുമാണ് മുംബൈക്ക് എതിരെ ബട്ട്ലർ സെഞ്ചുറി നേടിയത്.  ഐപിഎല്ലിലെ ചരിത്രം പരിശോധിച്ചാൽ ഇത്‌ സ്ലോ സെഞ്ച്വറികളിൽ രണ്ടാം സ്ഥാനത്താണ്. അവസാന നിമിഷം ബാറ്റിംഗ് സ്ലോ ആയെന്ന് ബട്ട്ലര്‍ ബാറ്റിംഗിനു ശേഷം പറഞ്ഞിരുന്നു.

Read more

ഏന്തയാലും ബട്ട്ലറെ തുടക്കത്തിലേ പുറത്താക്കാൻ സാധിച്ചില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടു പോകുമെന്നുറപ്പ്.