ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്; അക്കൗണ്ട് തുറന്ന് വിന്‍ഡീസ്; പോയിന്റ് പട്ടിക ഇങ്ങനെ

ഐ.സി.സി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ അക്കൗണ്ട് തുറന്ന് വെസ്റ്റിന്‍ഡീസ്. കഴിഞ്ഞ ദിവസം അവസാനിച്ച മത്സരത്തില്‍ ഇംഗ്ലണ്ടിനെ നാല് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് വിന്‍ഡീസ് പോയിന്റ് പട്ടികയില്‍ അക്കൗണ്ട് തുറന്നത്. വിജയത്തോടെ 40 പോയിന്റ് നേടിയ വിന്‍ഡീസ് ദക്ഷിണാഫ്രിക്കയെ പിന്തള്ളി ഏഴാം സ്ഥാനത്തുമെത്തി.

നിലവില്‍ ഇന്ത്യയുടെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഒന്നാമതാണുള്ളത്. 9 ടെസ്റ്റുകളില്‍ നിന്ന് 360 പോയിന്റാണ് ഇന്ത്യയ്ക്കുള്ളത്. രണ്ടാമതുള്ള ഓസ്‌ട്രേലിയയ്ക്ക് 10 മത്സരങ്ങളില്‍ നിന്ന് 296 പോയിന്റുണ്ട്. ന്യൂസിലാന്‍ഡ്, ഇംഗ്ലണ്ട്, പാകിസ്ഥാന്‍ എന്നിവരാണ് യഥാക്രം മൂന്നും നാലും അഞ്ചും സ്ഥാനങ്ങളില്‍ ഉള്ളത്.

നിലവിലെ സാഹചര്യത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ഡിസംബറില്‍ നടക്കുന്ന ഇന്ത്യയുടെ ടെസ്റ്റ് പരമ്പര ക്രിക്കറ്റ് ആരാധകര്‍ ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. പോയിന്റ് പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനത്തുള്ളവര്‍ ഏറ്റുമുട്ടുമ്പോള്‍ മത്സരം ഏറെ മികച്ചതാകും. കോവിഡ് കാലത്ത് ഇന്ത്യ കളിക്കുന്ന ആദ്യ ടെസ്റ്റ് പരമ്പരയും ഇതാണ്. ഒരു ഡേ ആന്‍ഡ് നൈറ്റ് ടെസ്റ്റ് ഉള്‍പ്പെടെ നാല് ടെസ്റ്റും മൂന്നു ഏകദിനങ്ങളുമാണ് ഓസ്‌ട്രേലിയന്‍ പര്യടനത്തിലുള്ളത്.

India beat Australia by 137 runs to win 1st ever Boxing Day Test ...

ഇംഗ്ലണ്ടും വിന്‍ഡീസും തമ്മിലുള്ള ടെസ്റ്റ് മത്സരം മാത്രമാണ് നിലവില്‍ നടക്കുന്നത്. ഇനി രണ്ട് മത്സരം കൂടിയാണ് ഈ പരമ്പരയില്‍ അവശേഷിക്കുന്നത്. അതിനുശേഷം പാകിസ്ഥാനുമായാണ് ഇംഗ്ലണ്ടിന്റെ പരമ്പര. നേരത്തെതന്നെ ഇംഗ്ലണ്ടിലെത്തിയ പാക് താരങ്ങള്‍ ഇപ്പോള്‍ ക്വാറന്റെയ്‌നിലാണ്.