ഇന്ത്യന്‍ ടീമിനു വേണ്ട, സ്റ്റാര്‍ ക്രിക്കറ്റര്‍ അമേരിക്കയിലേക്ക് ചേക്കേറുന്നു

ഇന്ത്യന്‍ ക്രിക്കറ്റില്‍ അവസരങ്ങള്‍ ലഭിക്കാത്തതിനെ തുടര്‍ന്നു അണ്ടര്‍ 19 ലോക കപ്പില്‍ ഇന്ത്യയെ നയിച്ചിട്ടുള്ള ക്യാപ്റ്റന്‍ ഉന്‍മുക്ത് ചന്ദുള്‍പ്പെടെയുള്ള ക്രിക്കറ്റര്‍മാര്‍ അമേരിക്കയിലേക്കു ചേക്കേറുന്നതായി മുന്‍ പാക്കിസ്ഥാന്‍ ഓപ്പണര്‍ സമി അസ്ലം. ഉന്‍മുക്ത് ചന്ദ്, സമിത് പട്ടേല്‍, ഹര്‍മീത് സിംഗ് എന്നിവരടക്കമുള്ളവര്‍ ഇവിടേക്കു വന്നതായാണ് അസ്ലമിന്റെ വെളിപ്പെടുത്തല്‍.

അടുത്തിടെ 30-40 വിദേശ ക്രിക്കറ്റര്‍മാരാണ് സ്വന്തം രാജ്യത്ത് അവസരങ്ങള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് അമേരിക്കയിലെത്തിയത് എന്ന് അസ്ലം പറയുന്നു. ദേശീയ ടീമില്‍ നിന്നും തുടര്‍ച്ചയായി തഴയപ്പെട്ടതില്‍ അസംതൃപ്തനായി അമേരിക്കയിലേക്കു ചേക്കേരിയ താരങ്ങളിലൊരാളാണ് അസ്ലമും. ഇന്ത്യ, പാക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നു മാത്രമല്ല ദക്ഷിണാഫ്രിക്കയില്‍ നിന്നും ഒരുപാട് പേര്‍ അമേരിക്കയിലേക്ക് എത്തുന്നുണ്ടെന്ന് അസ്ലം പറഞ്ഞു.

എന്നാല്‍ അസ്ലമിന്റെ വെളിപ്പെടുത്തലുകളെ തള്ളി ഉന്മുക്ത് ചന്ദ് രംഗത്തെത്തി. താന്‍ അമേരിക്കയില്‍ പോയത് ബന്ധുക്കളെ കാണാന്‍ മാത്രമാണെന്നും അല്ലാതെ അവിടെ യാതൊരു ടീമുമായും താന്‍ കരാറിലെത്തിയിട്ടില്ലെന്നും ഉന്മുക്ത് ചന്ദ് പറഞ്ഞു.

Unmukt Chand: What Went Wrong For India

Read more

“എന്റെ ബന്ധുക്കളെ കാണാനാണ് ഞാന്‍ അമേരിക്കയില്‍ പോയത്. അവിടെ വെച്ച് ഞാന്‍ കുറച്ച് നേരം ബാറ്റിംഗ് പരിശീലനത്തിന് പോയി. എന്നാല്‍ അവിടെ കളിക്കുന്നതിന് ഞാന്‍ ഒരു കരാറും ഒപ്പിട്ടിട്ടില്ല. ഈ യാത്ര ഒരു വിനോദയാത്ര മാത്രമാണ്. മറ്റൊന്നും ഇതിന് പിന്നിലില്ല.”” ഉന്മുക്ത് ചന്ദ് പറഞ്ഞു.