ഓസ്‌ട്രേലിയൻ ടീമിന് അപ്രതീക്ഷിത തിരിച്ചടി, താരങ്ങൾ ആശങ്കയിൽ

ഓസ്‌ട്രേലിയൻ ടീമിന് അപ്രതീക്ഷിത തിരിച്ചടിയായി പരിശീലകൻ ആൻഡ്രൂ മക്‌ഡൊണാൾഡിന് കോവിദഃ സ്ഥിതീകരിച്ചു. ശ്രീലങ്കൻ പരമ്പരക്ക് പുറപ്പെടുന്നതിന് മുമ്പ് നടത്തിയ പരിശോധനയിലാണ് കോവിദഃ സ്ഥിതീകരിച്ചത്.

കഴിഞ്ഞ ഏപ്രിൽ 13നാണ് മക്‌ഡൊണാൾഡ് ഓസീസ് ടീം പരിശീലകനായി സ്ഥാനമേൽക്കുന്നത്. സ്ഥാനമൊഴിഞ്ഞ ജസ്റ്റിൻ ലാംഗർക്ക് പകരക്കാരനായാണ് അദ്ദേഹം സ്ഥാനമേറ്റത്. താരങ്ങളുമായി ഏറെ അടുപ്പം പുലർത്തുന്ന പരിശീലകനെ അവരുടെ നിർദേശ പ്രകാരമാണ് സ്ഥിരമാക്കിയത്.

ലാങ്കർ ഒഴിഞ്ഞപ്പോൾ സഹ പരിശീലകന്റെ റോളിൽ നിന്ന് പരിശീലകന്റെ റോളിലേക്ക് താരം എത്തുക ആയിരുന്നു. കഴിഞ്ഞ പാകിസ്ഥാൻ പരമ്പരയിൽ മികച്ച പ്രകടനമാണ് ആൻഡ്രൂവിന്റെ കീഴിൽ ടീം നടത്തിയത്.

ആൻഡ്രൂ കോവിദഃ മുക്തനായി തിരിച്ചെത്തും വരെ സഹ പരിശീലകൻ ടീമിനെ നയിക്കും. ലോകകപ്പ് ഒരുക്കമായിട്ടാണ് പരമ്പരകൾ ഓസ്‌ട്രേലിയ കാണുന്നത്.