ലോകകപ്പിന് മുമ്പ് അപ്രതീക്ഷിത തിരിച്ചടി, സൂപ്പർ താരത്തിന്റെ കാര്യം സംശയം; പകരം പരിഗണിക്കുന്നത് യുവ താരത്തെ

ഷമിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിട്ട് ഏഴ് ദിവസമായി. തൽഫലമായി, ഓസ്‌ട്രേലിയയ്‌ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന പരമ്പരയിൽ നിന്ന് അദ്ദേഹം പുറത്തായി. അന്നുമുതൽ, ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) വിഷയത്തിൽ മൗനത്തിലാണ്. ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയ്ക്കുള്ള അദ്ദേഹത്തിന്റെ ലഭ്യത ഇപ്പോഴും അറിവായിട്ടില്ല. ഷമിയുടെ ലഭ്യത സംശയാസ്പദമായതിനാൽ ബിസിസിഐ ഉദ്യോഗസ്ഥൻ ഉംറാൻ മാലിക്കിനെ പരമ്പരയിലേക്ക് പരിഗണിക്കുന്നതായി റിപോർട്ടുകൾ പറയുന്നു.

“ഷമിയെയും അദ്ദേഹത്തിന്റെ ഫിറ്റ്‌നസിനെയും കുറിച്ചുള്ള നിലവിലെ സാഹചര്യത്തെ കുറിച്ച് എനിക്ക് കൃത്യമായി അറിയില്ല. മെഡിക്കൽ സംഘത്തിന് ഇത് സംബന്ധിച്ച വിശദാംശങ്ങൾ ഉണ്ടാകും. ബിസിസിഐ ഉദ്യോഗസ്ഥൻ ഇൻസൈഡ് സ്‌പോർട്ടിനോട് പറഞ്ഞു.

ലോകകപ്പ് ടീമിലെ നാല് സ്റ്റാൻഡ്‌ബൈകളിൽ ഒരാളായാണ് താരത്തെ ഉൾപ്പെടുത്തിയിരിക്കുന്നത് എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഓസ്‌ട്രേലിയൻ പരമ്പരയിൽ താരം ഇടംപിടിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു, അദ്ദേഹത്തിന്റെ പ്രകടനം ടീം മാനേജ്മെന്റിന് കാണാൻ ആഗ്രഹിച്ച സമയത്താണ് കോവിഡ് പണി തന്നത്.

ലോകകപ്പിന് മുമ്പ് ഷമിയെ ഇറക്കാൻ മാനേജ്‌മെന്റിന് അവസരം ലഭിക്കുമോ എന്ന് കണ്ടറിയണം. അവർ ഓസ്‌ട്രേലിയയിലേക്ക് പറക്കുന്നതിന് മുമ്പ് സെപ്റ്റംബർ 28 ന് ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ദക്ഷിണാഫ്രിക്കയുമായി കളിക്കാൻ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. ദക്ഷിണാഫ്രിക്ക ടി20 പരമ്പരയ്ക്ക് ശേഷം ഇന്ത്യൻ ടീമിനൊപ്പം ഓസ്‌ട്രേലിയയിലേക്ക് പറക്കാനുള്ള ഒരുക്കത്തിലാണ് ഷമി.

ദക്ഷിണാഫ്രിക്കൻ പരമ്പരയിൽ ഷമിയെ പരീക്ഷിക്കാനാണ് മാനേജ്‌മെന്റിന്റെ താൽപര്യം. കഴിഞ്ഞ കുറച്ച് മത്സരങ്ങളിൽ പേസ് ആക്രമണത്തിന് മൂർച്ച ഇല്ലായിരുന്നു. ഹർഷൽ പട്ടേലിനെയും ഭുവനേശ്വർ കുമാറിനെയും പോലുള്ളവർ തുമോശം ഫോമിലാണ്. ഓസ്‌ട്രേലിയയിലെ ടി20 പിച്ചുകൾ പേസർമാരെ പിന്തുണയ്ക്കുന്നതിനാൽ, ഷമിയുടെ അനുഭവപരിചയവും ബൗളിംഗും ഇന്ത്യക്ക് മുതൽക്കൂട്ടാകും.