അണ്ടര്‍ 19 ഏഷ്യ കപ്പ്: പാകിസ്ഥാനെതിരെ ഇന്ത്യയുടെ നില പരുങ്ങലില്‍

അണ്ടര്‍ 19 ഏഷ്യ കപ്പിലെ ഗ്രൂപ്പ് എ മത്സരത്തില്‍ പരമ്പരാഗത വൈരികളായ പാകിസ്ഥാനോട് ഇന്ത്യ പരുങ്ങുന്നു. ടോസ് നഷ്ടമായി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ 29.2 ഓവറില്‍ അഞ്ചിന് 126 എന്ന നിലയില്‍.

മൂന്ന് വിക്കറ്റ് പിഴുത പാക് പേസര്‍ സീഷന്‍ സമീറാണ് ഇന്ത്യയെ തുടക്കത്തിലേ വിറപ്പിച്ചത്. ഓപ്പണര്‍ അംഗ്രിഷ് രഘുവംശി (0), ഷെയ്ഖ് റഷീദ് (6), ക്യാപ്റ്റന്‍ യാഷ് ധുല്‍ (0) എന്നിവരുടെ വിക്കറ്റുകള്‍ സമീര്‍ പിഴുതു. 46 റണ്‍സെടുത്ത ഹര്‍നൂര്‍ സിംഗ് ഇന്ത്യന്‍ നിരയില്‍ പിടിച്ചുനിന്നു.നിശാന്ത് സിന്ധു (8) പുറത്തായ മറ്റൊരു ഇന്ത്യന്‍ ബാറ്റര്‍.

Read more

രാജ ബാവ (21 നോട്ടൗട്ട്), ആരാധ്യ യാദവ് (20 നോട്ടൗട്ട്) എന്നിവര്‍ ക്രീസിലുണ്ട്. പാക് യുവ നിരയ്ക്കായി അവെയ്‌സ് അലിയും രണ്ട് വിക്കറ്റ് പിഴുതു.