'ഞാന്‍ സെലക്ഷന്‍ കമ്മിറ്റിയില്‍ ഉള്‍പ്പെട്ടിരുന്നെങ്കില്‍ നിശ്ചയമായും ഉമ്രാനെ ടീമില്‍ എടുക്കുമായിരുന്നു'

ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടി20 ലോക കപ്പില്‍ ജസ്പ്രീത് ബുംമ്രയെക്കൊപ്പം ഉമ്രാന്‍ മാലിക് പന്തെറിയണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ഇന്ത്യന്‍ മുന്‍ താരം ഹര്‍ഭജന്‍ സിംഗ്. ഒട്ടേറെ യുവാക്കള്‍ക്കു പ്രചോദനം നല്‍കാന്‍ പോന്ന താരമാണ് ഉമ്രാനെന്നും ഐപിഎല്ലിലെ അവന്റെ പ്രകടനം അവിശ്വസനീയമാണെന്നും ഹര്‍ഭജന്‍ പറഞ്ഞു.

‘ഉമ്രാന്‍ ഇന്ത്യന്‍ ടീമില്‍ കളിക്കണമെന്നാണ് എന്റെ ആഗ്രഹം. 150 കിലോമീറ്ററിനു മുകളില്‍ വേഗത്തില്‍ പന്തെറിഞ്ഞിട്ടും രാജ്യത്തിനായി കളിക്കാത്ത ഒരു പേസ് ബോളറുടെ പേരു പറയൂ. ഇതു വളരെ വലിയൊരു കാര്യമാണ്. ഒട്ടേറെ യുവാക്കള്‍ക്കു പ്രചോദനം നല്‍കാന്‍ പോന്ന താരമാണ് ഉമ്രാന്‍. അവന്റെ ഐപിഎല്ലിലെ പ്രകടനം അവിശ്വസനീയമാണ്.’

‘ഉമ്രാനെ ഇന്ത്യന്‍ ടീമിലെടുക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. പക്ഷേ സെലക്ഷന്‍ കമ്മിറ്റിയില്‍ ഞാന്‍ ഉള്‍പ്പെട്ടിരുന്നെങ്കില്‍, നിശ്ചയമായും ഉമ്രാനെ ടീമില്‍ എടുക്കുമായിരുന്നു. ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടി20 ലോക കപ്പില്‍ ബുംമ്രയെക്കൊപ്പം ഉമ്രാന്‍ പന്തെറിയണം’ ഹര്‍ഭജന്‍ പറഞ്ഞു.

ഐപിഎല്‍ ഈ സീസണില്‍ ഏറ്റവും വേഗത്തില്‍ പന്തെറിഞ്ഞ താരത്തിനുള്ള റെക്കോര്‍ഡ് മണിക്കൂറില്‍ 157 കിലോമീറ്റര്‍ വേഗത്തില്‍ ബോള്‍ ചെയ്ത ഉമ്രാമന്റെ പേരിലാണ്. എന്നാല്‍ അധികം റണ്‍വഴങ്ങുന്നു എന്നത് താരത്തിനൊരു ബ്ലാക്ക് മാര്‍ക്കാണ്.